റേഡിയേഷൻ എക്സ്പോഷർ, ഹോർമോൺ ചികിത്സകള്‍, അണുബാധകൾ, അമിത വണ്ണം,  പ്രായം, പാരമ്പര്യം,  ഈസ്ട്രജൻ ഗുളികകളുടെ ഉപയോഗം, സിറോസിസ് ഉൾപ്പടെയുള്ള ഗുരുതരമായ കരൾ രോഗങ്ങൾ തുടങ്ങിയവ സ്തനാര്‍ബുദ്ദ സാധ്യത വര്‍ധിപ്പിക്കുമെന്നും ഡോ. വിനയ് ഭാട്ടിയ പറയുന്നു. 

സ്തനാര്‍ബുദം എന്നത് സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ക്യാന്‍സറാണ്. എന്നാല്‍ പുരുഷന്മാർക്കും അപൂർവമായി സ്തനാർബുദം വരാറുണ്ട്. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ സ്തന കോശങ്ങൾ പുരുഷന്മാരിൽ കുറവാണ്. എന്നാല്‍ പോലും ചെറിയ മുഴകൾ പുരുഷന്മാരിൽ വന്നാൽതന്നെ അവ അടുത്തുള്ള കോശങ്ങളിലേക്ക് പടർന്ന് അർബുദമായി മാറാനുള്ള സാധ്യതയുണ്ട്. കണക്കുകൾ പ്രകാരം, ഒരു പുരുഷന്റെ ജീവിതകാലത്ത് സ്തനാർബുദം വരാനുള്ള സാധ്യത 1,000-ൽ ഒന്നാണ് എന്നാണ് ഗുരുഗ്രാമിലെ ഓൺക്വെസ്റ്റ് ലബോറട്ടറീസ് മോളിക്യുലർ ബയോളജി ഹെഡ് ഡോ. വിനയ് ഭാട്ടിയ പറയുന്നത്. 

പല ഘടകങ്ങൾ കൊണ്ടും പുരുഷന്മാരില്‍ സ്തനാര്‍ബുദ്ദ സാധ്യത വര്‍ധിക്കാം. റേഡിയേഷൻ എക്സ്പോഷർ, ഹോർമോൺ ചികിത്സകള്‍, അണുബാധകൾ, അമിത വണ്ണം, പ്രായം, പാരമ്പര്യം, ഈസ്ട്രജൻ ഗുളികകളുടെ ഉപയോഗം, സിറോസിസ് ഉൾപ്പടെയുള്ള ഗുരുതരമായ കരൾ രോഗങ്ങൾ തുടങ്ങിയവ സ്തനാര്‍ബുദ്ദ സാധ്യത വര്‍ധിപ്പിക്കുമെന്നും ഡോ. വിനയ് ഭാട്ടിയ പറയുന്നു. പുരുഷന്മാരിൽ സ്തനാർബുദം അപൂർവമാണെങ്കിലും പലപ്പോഴും അവ കണ്ടെത്തുന്നത് വളരെ വൈകിയാകും. ആരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിയപ്പെടണമെങ്കില്‍ രോഗത്തെക്കുറിച്ചും രോഗ ലക്ഷണങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണമെന്നും ഡോ. വിനയ് ഭാട്ടിയ പറയുന്നു. 

പുരുഷന്മാരില്‍ കാണുന്ന സ്തനാര്‍ബുദ്ദത്തിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം...

ഒന്ന്...

സ്ത്രീകളുടേതിനു സമാനമായി സ്തനങ്ങളിൽ ചെറിയ മുഴ, തടിപ്പ് തുടങ്ങിയവ പ്രത്യക്ഷപ്പെടുന്നതാണ് പുരുഷന്മാരിലെ സ്തനാർബുദത്തിന്‍റെയും ഒരു പ്രധാന ലക്ഷണം. 

രണ്ട്...

പുരുഷന്മാർക്ക് മുലക്കണ്ണിൽ രക്തസ്രാവം, ഡിസ്ചാർജ് തുടങ്ങിയവ ഉണ്ടാകാം. സ്തന പ്രദേശത്തിന് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങളും അസ്വസ്ഥതയും വേദനയും രോഗ ലക്ഷണങ്ങളാകാം. 

മൂന്ന്...

മുലക്കണ്ണിനു ചുറ്റും ചുവപ്പു നിറവും ചർമ്മം വരണ്ടിരിക്കുന്നതും മുലക്കണ്ണിന് ചുറ്റുമായി പാടുകള്‍ കാണുന്നതും ചിലപ്പോള്‍ സ്തനാർബുദത്തിന്റെ ലക്ഷണങ്ങളാകാം. 

നാല്...

മുലക്കണ്ണ് അകത്തേക്ക് തള്ളി പോകുന്നതുപോലെ പ്രത്യക്ഷപ്പെടുന്നതും നിസാരമായി കാണേണ്ട. 

അഞ്ച്...

മുലക്കണ്ണിൽ എന്തെങ്കിലും മുറിവ് പ്രത്യക്ഷപ്പെടുന്നതും സ്തനാർബുദത്തിന്റെ ലക്ഷണമാകാം. 

ആറ്...

കക്ഷത്തിലെ ഗ്രന്ഥികളില്‍ നീര് വന്ന് വീര്‍ക്കുന്നതും രോഗത്തിന്‍റെ ഭാഗമായി ഉണ്ടാകുന്നതാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also Read: കാപ്സിക്കം കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

youtubevideo