ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് എല്ലാ ദിവസവും പഴങ്ങൾ കൊണ്ടും പച്ചക്കറി കൊണ്ടുമുള്ള ജ്യൂസുകളും കുടിക്കാൻ വിദഗ്ധർ പറയുന്നു. വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ, കോള പാനീയങ്ങൾ, പഞ്ചസാര എന്നിവയുടെ ഉപഭോഗം കുറച്ചുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി നയിക്കേണ്ടതും പ്രധാനമാണ്.
മനസും ശരീരവും ആരോഗ്യത്തോടെയും സന്തോഷത്തോടെയും നിലനിർത്താനാണ് നാം ആഗ്രഹിക്കുന്നത്. ആരോഗ്യമുണ്ടെങ്കിൽ ജീവിതത്തിൽ സന്തോഷവുമുണ്ടാകും. ആരോഗ്യകരമായ ജീവിതത്തിന് ചിട്ടയായ ഡയറ്റും വ്യായാമവം ആവശ്യമാണ്. ആരോഗ്യത്തോടെ ജീവിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?....
ഒന്ന്...
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് എല്ലാ ദിവസവും പഴങ്ങൾ കൊണ്ടും പച്ചക്കറി കൊണ്ടുമുള്ള ജ്യൂസുകളും കുടിക്കാൻ വിദഗ്ധർ പറയുന്നു. വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ, കോള പാനീയങ്ങൾ, പഞ്ചസാര എന്നിവയുടെ ഉപഭോഗം കുറച്ചുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലി നയിക്കേണ്ടതും പ്രധാനമാണ്.
രണ്ട്...
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ശരിയായ ഭക്ഷണം കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളെ തടയാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താനും സഹായിക്കും. അകാല വാർദ്ധക്യത്തിലേക്ക് നയിച്ചേക്കാവുന്ന അനാരോഗ്യകരമായ കൊഴുപ്പുകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള ഭക്ഷണങ്ങൾ എന്നിവയുടെ ഉപഭോഗം പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.
മൂന്ന്...
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതും ജലാംശം നിലനിർത്തുന്നതും സമ്മർദ്ദം നിയന്ത്രിക്കുന്നതും മൊത്തത്തിലുള്ള ക്ഷേമത്തെ വർധിപ്പിക്കുകയും ചെയ്യും.
നാല്...
സ്ഥിരമായ ഉറക്കചക്രവും ഗുണനിലവാരമുള്ള ഉറക്കവും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കും. നല്ല ഉറക്കം മാനസികാരോഗ്യം, ഓർമ്മശക്തി, വൈജ്ഞാനിക പ്രവർത്തനം എന്നിവ വർദ്ധിപ്പിക്കുന്നു.
അഞ്ച്...
വാർദ്ധക്യസഹജമായ രോഗങ്ങളെ വ്യായാമം തടയുന്നു. സ്ഥിരമായ വ്യായാമം ശാരീരിക മാറ്റങ്ങൾ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. ഇത് വാർദ്ധക്യത്തിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കുകയും ചെയ്യുന്നു.
ആറ്...
ഒരു പഠനമനുസരിച്ച്, അമിതമായ മദ്യപാനം എല്ലിൻറെ പേശികളെ നശിപ്പിക്കുകയും അകാല വാർദ്ധക്യം വർദ്ധിപ്പിക്കുകയും ചെയ്യും. മദ്യം കഴിക്കുന്നത് വിറ്റാമിനുകളെ ഇല്ലാതാക്കുകയും ചർമ്മത്തിലെ കൊളാജൻ കുറയുകയും ചെയ്യുന്നു.
ഏഴ്...
പുകവലി അകാല ചുളിവുകൾക്കും നിറവ്യത്യാസത്തിനും കാരണമാകുന്നു. പുകവലി ചർമ്മത്തിന്റെ ഇലാസ്തികത കുറയ്ക്കുകയും കൂടുതൽ അയഞ്ഞതും പ്രായമായതും ചുളിവുകൾ ഉള്ളതുമായി കാണപ്പെടുകയും ചെയ്യുന്നു. പുകവലി ചർമ്മത്തിലേക്കുള്ള രക്തക്കുഴലുകളെ ചുരുങ്ങുന്നു, ഇത് ചർമ്മത്തിലെ പോഷകങ്ങളുടെ അളവ് കുറയ്ക്കുന്നു.
എട്ട്...
വെള്ളം ധാരാളം കുടിക്കുക. കലോറി കുറയ്ക്കാനും വിശപ്പിനെ കുറയ്ക്കാനും വെള്ളം കുടിക്കുന്നതുവഴി സാധിക്കും. നിർജ്ജലീകരണം ഇല്ലാതിരിക്കാനും ശരീരത്തിൻറെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.
Read more കാപ്പി അമിതമായി കുടിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ

