അമ്മയായ ശേഷം ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നടി. അമ്മയായ ശേഷം 20 കിലോ കുറച്ചെന്ന് നടി ഇന്റ​ഗ്രാമിൽ പങ്കുവച്ചു. ഒരു മിറർ സെൽഫി വിഡിയോ പങ്കുവച്ചു കൊണ്ടാണ് 20 കിലോ ഭാരം കുറഞ്ഞെന്ന കാര്യം താരം ആരാധകരുമായി പങ്കുവച്ചത്. 

ഫിറ്റ്നസിന് ഏറെ പ്രധാന്യം നൽകുന്ന ബോളിവുഡ് നടിമാരിലൊരാണ് സോനം കപൂർ. തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 2022ലാണ് സോനം കപൂർ അമ്മയായത്. കുഞ്ഞ് പിറന്ന ശേഷമുള്ള വിശേഷകങ്ങളും കരിയറിൽ നിന്ന് ഇടവേള എടുത്തതിനെ കുറിച്ചുമെല്ലാം നടി തുറന്ന് പറഞ്ഞിട്ടുണ്ട്. 

അമ്മയായ ശേഷം ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നടി. അമ്മയായ ശേഷം 20 കിലോ കുറച്ചെന്ന് നടി ഇന്റ​ഗ്രാമിൽ പങ്കുവച്ചു. ഒരു മിറർ സെൽഫി വിഡിയോ പങ്കുവച്ചു കൊണ്ടാണ് 20 കിലോ ഭാരം കുറഞ്ഞെന്ന കാര്യം താരം ആരാധകരുമായി പങ്കുവച്ചത്.

'അടിപൊളി..20 കിലോഗ്രാം കുറഞ്ഞിരിക്കുന്നു..ഇനി ആറു കിലോഗ്രാം കൂടി കുറയ്ക്കാനുണ്ട്' - എന്ന് കുറിച്ച് കൊണ്ടാണ് നടി ചിത്രം പങ്കുവച്ചത്. സോനം കപൂർ തന്റെ പ്രസവാനന്തര മാറ്റങ്ങളുടെ യാത്രയെക്കുറിച്ച് ആദ്യമായല്ല പോസ്റ്റ് പങ്കുവച്ചത്. കഴിഞ്ഞയാഴ്ച ഒരു ലെഹംഗ ധരിച്ചുള്ള ചിത്രവും താരം പങ്കുവച്ചിരുന്നു. വർഷങ്ങളുടെ പ്രണയത്തിന് ശേഷമാണ് 2018 ൽ സോനവും ആനന്ദ് അഹൂജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് നാല് വർഷത്തിനു ശേഷമാണ് നടി അമ്മയായത്. 2022 ഓഗസ്റ്റ് 20ന് ഇരുവർക്കും ആൺകുഞ്ഞ് പിറന്നു. കുഞ്ഞിന് ഒന്നര വയസ്സ് പ്രായമുണ്ട്.

നിങ്ങൾക്ക് ഉയർന്ന കൊളസ്ട്രോളുണ്ടോ? എങ്കിൽ ‍ഈ 10 ഭക്ഷണങ്ങൾ കഴിച്ച് കുറയ്ക്കാം

Asianet News Live | Malayalam News Live | Election 2024 | #Asianetnews