Asianet News MalayalamAsianet News Malayalam

മാനസികാരോഗ്യവും കടലും തമ്മിലുള്ള ബന്ധം; പുതിയ പഠനം പറയുന്നത് അറിയുക...

ഉത്കണ്ഠ, വിഷാദം മുതലായ മാനസികപ്രശ്നങ്ങൾ ഇന്ന് പലരെയും അലട്ടുന്നുണ്ട്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും നടന്നുവരുന്നു. 

Staying near seas can boost mental health
Author
Thiruvananthapuram, First Published Oct 13, 2019, 9:52 PM IST

ഉത്കണ്ഠ, വിഷാദം മുതലായ മാനസികപ്രശ്നങ്ങൾ ഇന്ന് പലരെയും അലട്ടുന്നുണ്ട്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളും നടന്നുവരുന്നു. മാനസികാരോഗ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്യാം, എങ്ങനെ മാനസികാരോഗ്യം മെച്ചപ്പെടുത്താം തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് അടുത്തിടെയായി ചര്‍ച്ച ചെയ്യപ്പെടുന്നത്. 

ഇപ്പോഴിതാ കടലിന്‍റെ സമീപം താമസിക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. യുകെയിലെ എക്സീറ്റർ സർവകലാശാലയാണ് പഠനം നടത്തിയത്. ഇംഗ്ലണ്ടിലെ ഹെൽത്ത് സർവേയുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. 

കടലിൽനിന്ന് 1 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ അകലത്തിൽ താമസിക്കുന്ന 26,000 പേരുടെ വിവരങ്ങൾ പരിശോധിച്ചാണ് പഠനം നടത്തിയത്. ഇവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കടലിന്റെ സാമീപ്യവുമായി ബന്ധപ്പെടുത്തിയാണ് പഠനം നടത്തിയത്.  അതില്‍ കടലിനു സമീപം താമസിക്കുന്നവർക്ക് മെച്ചപ്പെട്ട മാനസികാരോഗ്യം ഉണ്ടെന്ന് കണ്ടെത്തിയതായി പഠനം വിലയിരുത്തുന്നു. 


 

Follow Us:
Download App:
  • android
  • ios