Asianet News MalayalamAsianet News Malayalam

മോണരോഗവും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടോ? പുതിയ പഠനം പറയുന്നത്

' പെരിയോഡോണ്ടൈറ്റിസ് ദീർഘകാലമായി നിലനിൽക്കുന്ന ഒരു വീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏട്രിയൽ ഫൈബ്രോസിസ് പുരോഗതിയിലും ഏട്രിയൽ ഫൈബ്രിലേഷൻ പാത്തോജെനിസിസിലും വീക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു...' - ഹിരോഷിമ സർവകലാശാലയുടെ അസിസ്റ്റന്റ് പ്രൊഫ. ഷുൻസുകെ മിയാവുച്ചി പറഞ്ഞു.

study finds how gum infection is linked with risk of heart diseases
Author
First Published Jan 28, 2023, 2:50 PM IST

മോണരോഗവും ഹൃദ്രോഗവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇതിനെ കുറിച്ച് അടുത്തിടെ നടത്തിയ ഒരു പഠനം നടത്തുകയുണ്ടായി. പീരിയോൺഡൈറ്റിസ് എന്ന മോണരോഗം മോണയിൽ രക്തസ്രാവം, പല്ല് നഷ്ടപ്പെടൽ എന്നിവയുൾപ്പെടെ നിരവധി ദന്ത പ്രശ്നങ്ങൾക്ക് കാരണമാകും. JACC: ക്ലിനിക്കൽ ഇലക്ട്രോഫിസിയോളജിയിൽ ഒക്ടോബർ 31-ന് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പിരിയോൺഡൈറ്റിസും ഫൈബ്രോസിസും തമ്മിൽ കാര്യമായ ബന്ധമുണ്ടെന്ന് ​ഗവേഷകർ കണ്ടെത്തി. 

പെരിയോഡോണ്ടൈറ്റിസ് ദീർഘകാലമായി നിലനിൽക്കുന്ന ഒരു വീക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏട്രിയൽ ഫൈബ്രോസിസ് പുരോഗതിയിലും ഏട്രിയൽ ഫൈബ്രിലേഷൻ പാത്തോജെനിസിസിലും വീക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു...- ഹിരോഷിമ സർവകലാശാലയുടെ അസിസ്റ്റന്റ് പ്രൊഫ. ഷുൻസുകെ മിയാവുച്ചി പറഞ്ഞു.

പീരിയോൺഡൈറ്റിസ് ഏട്രിയൽ ഫൈബ്രോസിസ് വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ അനുമാനിക്കുന്നു. ഇടത് ഏട്രിയൽ അനുബന്ധങ്ങളെക്കുറിച്ചുള്ള ഈ ഹിസ്റ്റോളജിക്കൽ പഠനം ക്ലിനിക്കൽ പീരിയോൺഡൈറ്റിസ് അവസ്ഥയും ഏട്രിയൽ ഫൈബ്രോസിസിന്റെ അളവും തമ്മിലുള്ള ബന്ധം വ്യക്തമാക്കേണ്ടതുണ്ടെന്നും  പ്രൊഫ. ഷുൻസുകെ പറഞ്ഞു.

ഏട്രിയൽ ഫൈബ്രോസിസിന്റെ തീവ്രതയും മോണരോഗത്തിന്റെ തീവ്രതയും തമ്മിലുള്ള പരസ്പരബന്ധം സ്ഥാപിക്കാൻ ഗവേഷകർ ടിഷ്യു വിശകലനം ചെയ്തു. പീരിയോൺഡൈറ്റിസ് മോശമാകുമ്പോൾ ഫൈബ്രോസിസ് മോശമാകുമെന്ന് അവർ കണ്ടെത്തി. മോണയുടെ വീക്കം ഹൃദയത്തിൽ വീക്കവും രോഗവും വർദ്ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു.

പീരിയോൺഡൈറ്റിസിന് ഏട്രിയൽ ഫൈബ്രോസിസിനെ വർദ്ധിപ്പിക്കാമെന്നും ഏട്രിയൽ ഫൈബ്രിലേഷന്റെ നവീകരിക്കാവുന്ന അപകട ഘടകമാകാമെന്നും ഈ പഠനം അടിസ്ഥാന തെളിവുകൾ നൽകുന്നു...-ഹിരോഷിമ യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബയോമെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസിലെ കാർഡിയോ വാസ്കുലർ മെഡിസിൻ പ്രൊഫസറായ യുകിക്കോ നകാനോ പറഞ്ഞു.

പ്രമേ​ഹ സാധ്യത കുറയ്ക്കാൻ ദിവസവും ഈ പാനീയം ശീലമാക്കാം

 

Follow Us:
Download App:
  • android
  • ios