Asianet News MalayalamAsianet News Malayalam

'ശസ്ത്രക്രിയയിൽ മാംസം മൂടാൻ ഡോക്ടര്‍മാര്‍ മറന്നു, അത് എനിക്ക് ഭാഗ്യമായി'; വൈറലായി കുറിപ്പ്

അന്ന് കൈകളിലിരുന്ന് ഗ്രനേഡ് പൊട്ടിത്തെറിച്ചപ്പോൾ എന്താണു സംഭവിക്കുന്നതെന്ന് മാളവിക അയ്യറിന് മനസ്സിലായിരുന്നില്ല. 13വയസായിരുന്നു അന്ന് മാളവികയുടെ പ്രായം.

surgical error malvika iyer who lost hands in blast
Author
Thiruvananthapuram, First Published Feb 21, 2020, 2:47 PM IST

അന്ന് കൈകളിലിരുന്ന് ഗ്രനേഡ് പൊട്ടിത്തെറിച്ചപ്പോൾ എന്താണു സംഭവിക്കുന്നതെന്ന് മാളവിക അയ്യറിന് മനസ്സിലായിരുന്നില്ല. 13വയസായിരുന്നു അന്ന് മാളവികയുടെ പ്രായം. ബിക്കാനീറിലുണ്ടായ ഗ്രനേഡ് ആക്രമണത്തിലാണ് മാളവികയ്ക്ക് കൈകകൾ നഷ്ടമാകുന്നത്.

തന്‍റെ ജീവൻ രക്ഷിക്കാനുള്ള തിരക്കിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കു പറ്റിയ അബദ്ധവും അവള്‍ക്ക് വേദനയായിരുന്നു നല്‍കിയത്. എന്നാല്‍ പിന്നീട് അത് അത്ഭുത വിരലായി മാറിയതിന്‍റെ അനുഭവവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയായിരുന്നു മാളവിക. 

'ബോംബ് വീണ് എന്റെ കൈകൾക്ക് ഗുരുതരമായി പരുക്കേറ്റിപ്പോള്‍ എന്‍റെ ജീവന്‍ രക്ഷിക്കാനുള്ള തിരക്കില്‍ വലിയ സമ്മര്‍ദത്തിലായിരുന്നു ഡോക്ടര്‍മാര്‍. അങ്ങനെയാണ് വലതുകൈയ്ക്ക് നടത്തിയ ശസ്ത്രക്രിയയിൽ  അബദ്ധം പറ്റുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാംസം തുന്നിച്ചേർക്കാതെയാണ് അവർ വലതുകൈ വച്ചുകെട്ടിയത്. വേദനകൊണ്ട് പുളഞ്ഞ  ഞാൻ മരണം നേരിൽ കണ്ട നിമിഷങ്ങളായിരുന്നു അത്. എന്നാൽ അദ്ഭുതം എന്നു പറയാം, വലതുകൈയിൽ  വച്ചുകെട്ടിയ സ്റ്റമ്പിനൊപ്പം ഒരു അസ്ഥിയും ഉണ്ടായിരുന്നു. ഡോക്ടർമാർക്കു സംഭവിച്ച ആ  അബദ്ധം കൊണ്ടാണ് ഞാന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. എനിക്കുള്ള ഈ ഒരു വിരൽ ഉപയോഗിച്ചാണ് പിഎച്ച്ഡി പ്രബന്ധം മുഴുവൻ ടൈപ്പ് ചെയ്തത്' - മാളവിക കുറിച്ചു.

‘അസ്ഥിവിരൽ’ എന്ന് അതിനെ സ്നേഹത്തോടെ വിളിക്കാനാണ് എനിക്കിപ്പോൾ ഇഷ്ടം എന്നും മാളവിക പറയുന്നു. മാളവികയുടെ ട്വീറ്റ് വൈറലാവുകയും ചെയ്തു. 

 

Follow Us:
Download App:
  • android
  • ios