Asianet News MalayalamAsianet News Malayalam

condom : കോണ്ടം ധരിക്കാതെ ലെെം​ഗിക ബന്ധത്തിലേർപ്പെടുന്നു; കോണ്ടം വിൽപനയിൽ വൻ ഇടിവ്

കൊവിഡ് രോഗവ്യാപനം കാരണമുള്ള ഉത്കണ്ഠ വര്‍ധിച്ചതു ലൈംഗിക താല്‍പര്യം കുറയാന്‍ കാരണമായതായാണ് 
മനസിലാക്കുന്നതെന്നും പ്രമുഖ കോണ്ടം കമ്പനിയായ കരെക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഗോ മിയ കൈറ്റ് പറഞ്ഞു.

The world is having far less sex using condoms during the pandemic
Author
Malaysia, First Published Jan 15, 2022, 6:45 PM IST

ലോക്ക്ഡൗൺ കാലത്ത് കോണ്ടത്തിന്റെ വിൽപ്പന കൂടുമെന്ന് കരുതിയിരുന്ന കോണ്ടം കമ്പനികളുടെ കണക്കുകൂട്ടലുകൾ തെറ്റിപോയി എന്ന് വേണം പറയാൻ. ഈ കൊവിഡ് കാലത്ത് കോണ്ടം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരുടെ എണ്ണം വളരെ കുറഞ്ഞുവെന്ന് പ്രമുഖ കോണ്ടം കമ്പനി.

ഈ പകർച്ചവ്യാധി മിക്കവാറും എല്ലാ വ്യവസായങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കോണ്ടത്തിന്റെ ഉപയോഗം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 40 ശതമാനമായി കുറഞ്ഞുവെന്നാണ് മനസിലാക്കുന്നതെന്ന് പ്രമുഖ കോണ്ടം കമ്പനിയായ കരെക്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഗോ മിയ കൈറ്റ് പറഞ്ഞു.

കോണ്ടം വിൽപനയിൽ വൻ ഇടിവുണ്ടായി. ലോക്ക്ഡൗൺ ആളുകളുടെ ലൈംഗിക അവസരം കുറച്ചെന്നും അദ്ദേഹം പറഞ്ഞു. കൊവി‍ഡ് കാലത്ത് ഹോട്ടലുകളും മറ്റ് ക്ലിനിക്കുകളും അടച്ചുപൂട്ടുന്നത് കോണ്ടം ഹാൻഡ്ഔട്ട് പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്തിവച്ചതും കാരെക്സിന്റെ കോണ്ടം വിൽപ്പനയിൽ ഇടിവിന് കാരണമായതായും ഗോ മിയ പറഞ്ഞു.

കൊവിഡ് രോഗവ്യാപനം കാരണമുള്ള ഉത്കണ്ഠ വർധിച്ചതും ലൈംഗിക താൽപര്യം കുറയാൻ കാരണമായാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലേഷ്യ ആസ്ഥാനമായുള്ള ഈ കമ്പനി അഞ്ച് തരത്തിലുള്ള ഗർഭനിരോധന ഉറകളാണ് നിർമ്മിച്ച് വരുന്നത്. ‌കരെക്സ് മെഡിക്കൽ ഗ്ലൗസ് നിർമ്മാണ ബിസിനസ്സിലേക്ക് നീങ്ങുകയാണ്. ഈ വർഷം പകുതിയോടെ തായ്‌ലൻഡിൽ ഉൽപ്പാദനം തുടങ്ങാൻ പദ്ധതിയിടുന്നതായും അ​ദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള സർക്കാരുകൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും ആളുകളെ വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ കോണ്ടത്തിന് കൂടുതൽ ആവശ്യക്കാർ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ പ്രതീക്ഷിച്ചത് പോലെയല്ലെ സംഭവിച്ചതെന്നും ഗോ മിയ പറഞ്ഞു.  

ശ്രദ്ധിക്കൂ, കോണ്ടം ഉപയോ​ഗിക്കുമ്പോൾ ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ..

Follow Us:
Download App:
  • android
  • ios