Asianet News MalayalamAsianet News Malayalam

സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ മുടിയെ കരുത്തുള്ളതാക്കുന്നു

സിങ്ക്, മറ്റ് അവശ്യ ധാതുക്കളായ ഇരുമ്പ്, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ മുടി വളർച്ചയെ സഹായിക്കുന്ന പോഷകമാണ്. മുടിയുടെ പ്രോട്ടീനുകൾ നിലനിർത്തുന്നതിനും മുടിയെ ശക്തമാക്കുന്നതിനും കേടുപാടുകളെ പ്രതിരോധിക്കുന്നതിനും സിങ്ക് സഹായിക്കുന്നു.  ഉയർന്ന ഇരുമ്പിന്റെ അംശം മുടി വളർച്ച വർദ്ധിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.
 

these zinc rich foods make hair strong-rse-
Author
First Published Sep 17, 2023, 1:50 PM IST

മുടി കൊഴിച്ചിലിനെക്കുറിച്ച് പരാതി പറയാത്തവർ ചുരുക്കമായിരിക്കും. കൃത്യമായ സംരക്ഷണവും സമീകൃതമായ ആഹാരവും മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മുടിയുടെ വളർച്ചയ്ക്ക് പ്രധാനമാണ് സിങ്ക് എന്ന പോഷകം. നാം കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്നാണ് നമ്മുടെ ശരീരം സിങ്ക് ലഭിക്കുന്നത്. കൂടാതെ ഭക്ഷണത്തിൽ സിങ്ക് ഉൾപ്പെടുത്തുന്നത് പെട്ടെന്നുള്ള മുടികൊഴിച്ചിൽ ഫലപ്രദമായി തടയാൻ സഹായിക്കുന്നു.

മുടി വളർച്ചയ്ക്കും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സിങ്ക് അത്യാവശ്യമാണ്. ആരോഗ്യമുള്ള മുടി നിലനിർത്തുന്നതിൽ സിങ്ക് നിർണായകമായ നിരവധി പങ്ക് വഹിക്കുന്നു. മുടിയുടെ ആരോ​ഗ്യത്തിന് സഹായിക്കുന്ന സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ..

ചിപ്പി...

ചിപ്പിയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയ്ക്കും മുടി കൊഴിച്ചിൽ നിയന്ത്രണത്തിനും ആവശ്യമായ വിറ്റാമിനാണ്. സിങ്ക് സെബം ഉൽപാദനത്തെ നിയന്ത്രിക്കുന്നു. ഇത് തലയോട്ടിയെയും മുടിയെയും ജലാംശം നിലനിർത്തി സംരക്ഷിക്കുന്നു. ചിപ്പിയിൽ കാൽസ്യം, ഇരുമ്പ്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടി വളർച്ചയ്ക്ക് ഗുണം ചെയ്യും.

പാലക്ക് ചീര...

സിങ്ക്, മറ്റ് അവശ്യ ധാതുക്കളായ ഇരുമ്പ്, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ മുടി വളർച്ചയെ സഹായിക്കുന്ന പോഷകമാണ്. മുടിയുടെ പ്രോട്ടീനുകൾ നിലനിർത്തുന്നതിനും മുടിയെ ശക്തമാക്കുന്നതിനും കേടുപാടുകളെ പ്രതിരോധിക്കുന്നതിനും സിങ്ക് സഹായിക്കുന്നു.  ഉയർന്ന ഇരുമ്പിന്റെ അംശം മുടി വളർച്ച വർദ്ധിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.

മത്തങ്ങ വിത്ത്...

മത്തങ്ങ വിത്തുകളിൽ അടങ്ങിയിരിക്കുന്ന സിങ്ക് കെരാറ്റിൻ മുടിയെ ശക്തിപ്പെടുത്തുന്നു. കൂടാതെ, മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്, വിറ്റാമിൻ ഇ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ എന്നിവ മുടി പൊട്ടുന്നത് തടയാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

പയർ വർ​ഗങ്ങൾ...

ഫോളിക് ആസിഡ് അടങ്ങിയ പയറ് സിങ്കിന്റെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടമാണ്. അവയിൽ ബയോട്ടിൻ, ഇരുമ്പ്, വിറ്റാമിൻ സി, മഗ്നീഷ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം തലയോട്ടിയെ പോഷിപ്പിക്കാനും കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. പയർവർ​ഗങ്ങൾ ആരോഗ്യമുള്ള മുടി വളർച്ചയെ സഹായിക്കുന്നു.

തെെര്...

തൈരിൽ പ്രോബയോട്ടിക്സ് മാത്രമല്ല, മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന സിങ്കും ഇതിൽ കൂടുതലാണ്. തൈരിലെ പ്രോബയോട്ടിക്സ് ആരോഗ്യകരമായ കുടൽ നിലനിർത്താൻ സഹായിക്കുന്നു, ഇത് സിങ്ക് ആഗിരണം ഉൾപ്പെടെയുള്ള പോഷകങ്ങളുടെ ആഗിരണത്തിന് അത്യന്താപേക്ഷിതമാണ്. മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ബയോട്ടിനും തൈരിൽ കൂടുതലാണ്.

നട്സ്...

ബദാം, കശുവണ്ടി തുടങ്ങിയ വിവിധ നട്സുകളിൽ സിങ്കും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. മുടിവളർച്ചയ്ക്കും മുടികൊഴിച്ചിൽ കുറയ്ക്കാനും സിങ്ക് നട്സുകൾ ഡയറ്റിൽ ഉൾപ്പെടുത്താം. 

വ്യായാമത്തിനിടെ ഹൃദയാഘാതം ഉണ്ടാകുന്നത് എന്തുകൊണ്ട് ?

 

 

Follow Us:
Download App:
  • android
  • ios