മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് പലപ്പോഴും തൊണ്ടയിലെ അർബുദത്തിന്‌ കാരണമാകുന്നത്.  

മൂക്കിന് പിന്നില്‍ ആരംഭിച്ച് കഴുത്തില്‍ അവസാനിക്കുന്ന പേശികളുടെ ഒരു കുഴലാണ് തൊണ്ട. ഇവിടെ ഉണ്ടാകുന്ന കോശങ്ങളുടെ വളര്‍ച്ചയാണ് തൊണ്ടയിലെ ക്യാന്‍സര്‍ എന്ന് പറയുന്നത്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് പലപ്പോഴും തൊണ്ടയിലെ അർബുദത്തിന്‌ കാരണമാകുന്നത്. 

തൊണ്ടയിലെ ക്യാന്‍സറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്... 

ശബ്ദം പരുക്കനാകുക, ശബ്ദത്തിലെ മാറ്റം എന്നിവ തൊണ്ടയിലെ ക്യാന്‍സറിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. 

രണ്ട്... 

തൊണ്ടവേദനയാണ് മറ്റൊരു ലക്ഷണം. അതും സാധാരണ ചികിത്സകളോട് പ്രതികരിക്കാത്ത ഒരു വിട്ടുമാറാത്ത അല്ലെങ്കിൽ സ്ഥിരമായ തൊണ്ടവേദന ചിലപ്പോള്‍ ക്യാന്‍സറിന്‍റെ സൂചനയാകാം. 

മൂന്ന്... 

കടുത്ത ചുമയാണ് തൊണ്ടയിലെ ക്യാന്‍സറിന്‍റെ മറ്റൊരു പ്രധാന ലക്ഷണം. ഒരാഴ്ചയായി നിര്‍ത്താതെയുള്ള ചുമയാണെങ്കില്‍ ഒരു ഡോക്ടറെ കാണുക. 

നാല്... 

ചുമയ്ക്കുമ്പോള്‍ രക്തം വരുന്നതും പ്രത്യേകം ശ്രദ്ധിക്കണം.

അഞ്ച്... 

ഭക്ഷണം ഇറക്കാൻ പ്രയാസം ഉണ്ടാകുന്നതും വിഴുങ്ങുമ്പോൾ ചുമ വരുന്നതും ചിലപ്പോള്‍ തൊണ്ടയിലെ ക്യാന്‍സറിന്‍റെ ലക്ഷണമാകാം. 

ആറ്... 

ശ്വസിക്കാനുള്ള ബുദ്ധിമുട്ടും നിസാരമായി കാണരുത്. അസാധാരണമായ ശ്വസന ശബ്ദവും ശ്രദ്ധിക്കാതെ പോകരുത്. 

ഏഴ്...

ചെവി വേദനയാണ് അടുത്ത ലക്ഷണം. തൊണ്ടയിലെ ക്യാന്‍സര്‍ ചിലപ്പോള്‍ ചെവിയിലേക്കുള്ള രക്തക്കുഴലുകളെ സമ്മര്‍ദത്തില്ലാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ചെവി വേദന സൂക്ഷിക്കുക.

എട്ട്... 

കഴുത്തിലെ വീക്കം, കഴുത്തുവേദനയും നിസാരമാക്കേണ്ട.

ഒമ്പത്... 

തൊണ്ടയില്‍ മാറാതെ നില്‍ക്കുന്ന മുറിവോ മുഴയോ ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. 15-20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വായിലെ മുറിവുകള്‍ ഉണങ്ങുന്നില്ലെങ്കില്‍ ഡോക്ടറെ കാണുക.

പത്ത്... 

മൂക്കില്‍ നിന്ന് രക്തസ്രാവം, വിട്ടു മാറാത്ത മൂക്കടപ്പ് എന്നിവയും നിസാരമാക്കേണ്ട. 

പതിനൊന്ന്...

കാരണമില്ലാതെ ശരീരഭാരം കുറയുന്നതും തൊണ്ടയിലെ അർബുദത്തിന്റെ ലക്ഷണങ്ങളാകാം. 

പന്ത്രണ്ട്...

നിരന്തരമായ സൈനസ് അണുബാധ, ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദന, വായ്നാറ്റം തുടങ്ങിയവും ശ്രദ്ധിക്കാതെ പോകരുത്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: വൃക്കകളെ സംരക്ഷിക്കാന്‍ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍...

youtubevideo