കേരളത്തിലെ കടുത്ത വേനല്‍ച്ചൂടില്‍ സൂര്യാഘാതം മുതല്‍ നിര്‍ജ്ജലീകരണം വരെയുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത ഏറെയാണ്. അതിനാല്‍ ഈ സമയത്ത് ആരോഗ്യം സംരക്ഷിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം... 

ശൈത്യകാലത്ത് നിന്ന് വേനൽക്കാലത്തിലേയ്ക്കുള്ള ഈ മാറ്റം നമ്മുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിച്ചേക്കാം. കേരളത്തിലെ കടുത്ത വേനല്‍ച്ചൂടില്‍ സൂര്യാഘാതം മുതല്‍ നിര്‍ജ്ജലീകരണം വരെയുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത ഏറെയാണ്. അതിനാല്‍ ഈ സമയത്ത് ആരോഗ്യം സംരക്ഷിക്കാനായി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം...

1. വെള്ളം ധാരാളം കുടിക്കുക

ചൂടു കൂടുന്ന സാഹചര്യത്തില്‍, നിർജ്ജലീകരണം തടയാൻ ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുക. ഇത് ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

2. കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക

കാലാവസ്ഥ മാറുന്നതനുസരിച്ച്, കോട്ടൺ, ലിനൻ തുടങ്ങിയ തുണിത്തരങ്ങൾ ധരിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും അമിതമായ വിയർപ്പ് തടയാനും സഹായിക്കും.

3. ചർമ്മത്തെ സംരക്ഷിക്കുക

അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. പുറത്ത് പോകുന്നതിന് മുമ്പ് ഉയർന്ന എസ്പിഎഫ് ഉള്ള സൺസ്‌ക്രീൻ പുരട്ടുക, സംരക്ഷണ വസ്ത്രം ധരിക്കുക, സൂര്യതാപം- ചർമ്മത്തിന് കേടുപാടുകൾ എന്നിവ കുറയ്ക്കുന്നതിന് സൂര്യപ്രകാശം കൂടുതലുള്ള സമയങ്ങളിൽ തണൽ തേടുക.

4. സമീകൃതാഹാരം ഉള്‍പ്പെടുത്തുക

സീസണൽ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമത്തിലേക്ക് മാറുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളും ആന്‍റിഓക്‌സിഡന്‍റുകളും ലഭിക്കാന്‍ സഹായിക്കും. രോഗ പ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കും.

5. വ്യായാമം

നടത്തം, ജോഗിംഗ്, സൈക്ലിംഗ് തുടങ്ങി എന്തെങ്കിലുമൊക്കെ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നത് ഫിറ്റ്നസ് നിലനിർത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

6. രാത്രി നന്നായി ഉറങ്ങുക

രാത്രി നല്ലതു പോലെ ഉറങ്ങുന്നത് ശരീരത്തിന്‍റെയും മനസിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.

7. സ്ട്രെസ് കുറയ്ക്കുക

സ്ട്രെസ് കുറയ്ക്കാനായി യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതും നല്ലതാണ്. 

Also read: സ്ട്രോക്ക് അഥവാ പക്ഷാഘാതത്തെ തിരിച്ചറിയാതെ പോകരുതേ, ലക്ഷണങ്ങള്‍...

youtubevideo