ഉറക്കത്തില്‍ വായിലൂടെ ശ്വാസം ഉള്ളിലെക്കെടുക്കുമ്പോള്‍ ആണ് കൂര്‍ക്കംവലി ഉണ്ടാകുന്നത്. ഇതിനൊരു പരിഹാരമായി കൂര്‍ക്കംവലിക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ചിന്‍ സ്ട്രാപ്പ്. കീഴ്താടിയെയും നാക്കിനെയും തൊണ്ടയിലെ പേശികളെയും ശ്വസനത്തില്‍ സഹായിക്കുകയാണ് ഇതിന്റെ കടമ. 

ഉറങ്ങാൻ കിടന്നാൽ ഉടൻ കൂർക്കംവലിക്കുന്ന ചിലരെ കണ്ടിട്ടുണ്ട്. നിങ്ങളുടെ കൂര്‍ക്കംവലി മറ്റുള്ളവർക്ക് വലിയ പ്രശ്നമായി മാറാറുണ്ട്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സങ്ങളുണ്ടാകുന്നതാണ് കൂര്‍ക്കം വലി. കൂര്‍ക്കംവലി നിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

ഒന്ന്...

 ഉറക്കത്തില്‍ വായിലൂടെ ശ്വാസം ഉള്ളിലെക്കെടുക്കുമ്പോള്‍ ആണ് കൂര്‍ക്കംവലി ഉണ്ടാകുന്നത്. ഇതിനൊരു പരിഹാരമായി കൂര്‍ക്കംവലിക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ചിന്‍ സ്ട്രാപ്പ്. കീഴ്താടിയെയും നാക്കിനെയും തൊണ്ടയിലെ പേശികളെയും ശ്വസനത്തില്‍ സഹായിക്കുകയാണ് ഇതിന്റെ കടമ. ശാസ്ത്രീയമായി ഇതിന്റെ പ്രവര്‍ത്തനമികവ് തെളിയിക്കപ്പെട്ടതിനാല്‍ ഇത് ഉപയോഗികുന്നതിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഇല്ലെന്ന് ഉറപ്പാക്കാം.

രണ്ട്...

തടിയും കൂര്‍ക്കം വലിയും തമ്മിലും ബന്ധമുണ്ട്. തടി കാരണം ഇടുങ്ങിയ കഴുത്തുള്ളവര്‍ കൂര്‍ക്കം വലിക്കാര്‍ ആയിരിക്കും. തടി കുറയ്ക്കുന്നതു കൊണ്ടു തന്നെ വലിയൊരളവുവരെ ഈ പ്രശ്‌നം പരിഹരിക്കാം.

മൂന്ന്...

മൂക്കടപ്പും ജലദോഷവും വിട്ടുമാറാതെ കൊണ്ടു നടക്കുന്നവര്‍ക്ക് കൂര്‍ക്കംവലിയും വിട്ടുമാറില്ല. ശ്വാസതടസ്സം, കഫകെട്ട് എന്നിവ ഉള്ളവര്‍ നന്നായി ആവിപിടിക്കുന്നത് നല്ലതാണ്. മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക. അതിനു സാധിക്കുന്നില്ലെങ്കില്‍ ഉറങ്ങുന്നതിനു നാല് മണിക്കൂര്‍ മുൻപ് പുകവലിച്ച ശേഷം ഉറങ്ങാന്‍ കിടക്കുക. ആഴ്ചയില്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ മദ്യപാനം വേണ്ട. മൂക്കിന്റെ എല്ലിനു വളവുണ്ടെങ്കിലും ചിലപ്പോള്‍ കൂര്‍ക്കം വലി ഉണ്ടാകാം.