Asianet News Malayalam

പങ്കാളിയുമൊത്തുള്ള ലൈംഗികത ആസ്വദിക്കാം; ചെയ്യാം ഈ ആറ് കാര്യങ്ങള്‍

വിരസത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മടി കൂടാതെ പങ്കാളിയുമായി തുറന്ന് ചര്‍ച്ച ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇനി എങ്ങനെയെല്ലാം 'സെക്‌സ് ലൈഫി'നെ പുതുക്കിയെടുക്കാമെന്ന് നോക്കാം. ഇതിനായി സഹായിക്കുന്ന ചില ടിപ്പുകളും റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ആറ് ടിപ്പുകള്‍ ഒന്ന് മനസിലാക്കാം...

tips to enhance sex in married life
Author
Trivandrum, First Published Apr 12, 2021, 11:38 PM IST
  • Facebook
  • Twitter
  • Whatsapp

പങ്കാളിയുമൊത്തുള്ള ലൈംഗികത ആസ്വദിക്കാനാവുന്നില്ലെന്ന് പരാതിപ്പെടുന്നവര്‍ ഏറെയാണ്. രണ്ട് പേര്‍ തമ്മിലുള്ള ബന്ധത്തിനിടയില്‍ വിരസതയുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് ലൈംഗികജീവിതത്തിന് വിരാമമിടുന്ന അവസ്ഥയിലേക്ക് വരെ ഒരിക്കലും എത്തിക്കരുത്. 

വിരസത ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ മടി കൂടാതെ പങ്കാളിയുമായി തുറന്ന് ചര്‍ച്ച ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇനി എങ്ങനെയെല്ലാം 'സെക്‌സ് ലൈഫി'നെ പുതുക്കിയെടുക്കാമെന്ന് നോക്കാം. ഇതിനായി സഹായിക്കുന്ന ചില ടിപ്പുകളും റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള ആറ് ടിപ്പുകള്‍ ഒന്ന് മനസിലാക്കാം...

ഒന്ന്...

പങ്കാളിയുമൊത്ത് ഏറെ സന്തോഷപൂര്‍വ്വം ചിലവിട്ട നിമിഷങ്ങളെയും ആ ഓര്‍മ്മകളെയും ഇടയ്ക്ക് എടുത്ത് പുതുക്കാം. ഇരുവര്‍ക്കും പ്രിയപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക, കുട്ടികളെ കൂടാതെ അല്‍പസമയം പുറത്ത് റെസ്റ്റോറന്റിലോ ബീച്ചിലോ ചിലവിടുക- ഇതെല്ലാം മനസിനെ 'റീഫ്രഷ്' ചെയ്ത് സെക്‌സിലേക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നിട്ടേക്കാം. 

 

 

രണ്ട്...

മാനസികസമ്മര്‍ദ്ദങ്ങളാണ് പലപ്പോഴും കുടുംബജീവിതത്തില്‍ വില്ലനായി വരാറ്. ഇക്കാര്യം പരസ്പരം ശ്രദ്ധിക്കാന്‍ പ്രത്യേകം കരുതലെടുക്കുക. 'ഈ ഗോ' മാറ്റിവച്ച് പരസ്പരം സമാശ്വസിപ്പിക്കാനും 'കൂടെയുണ്ട്' എന്ന് ഉറപ്പ് നല്‍കാനും സമയം കണ്ടെത്തുക. ഈ ചേര്‍ത്തുനിര്‍ത്തലിന് തീര്‍ച്ചയായും ആരോഗ്യകരമായ ലൈംഗികതയിലേക്ക് നിങ്ങളെ നയിക്കാനാകും. 

മൂന്ന്...

തിരക്ക് പിടിച്ച പകലുകള്‍ക്കൊടുവില്‍ ക്ഷീണിച്ച് ഉറങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാല്‍ ഈ സമയം നഷ്ടപ്പെടുന്നത് ഏറെ മൂല്യമുള്ള സന്തോഷങ്ങളാണെന്നത് തിരിച്ചറിയാന്‍ പലരും വൈകാറാണ് പതിവ്. പകല്‍നേരത്തെ തിരക്കിനിടയിലും പങ്കാളിയോട് പ്രണയപൂര്‍വ്വം ഒരു വാക്കോ ചോദ്യമോ പറയാന്‍ സമയം കണ്ടെത്തുക. ഒരു മെസേജിന്റെ രൂപത്തിലെങ്കിലും നിങ്ങളുടെ സാന്നിധ്യം അറിയിക്കുക. ആ കരുതല്‍ തീര്‍ച്ചയായും പങ്കാളിയെ ആകര്‍ഷിക്കും. 

നാല്...

ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുക, തമാശകള്‍ പങ്കുവയ്ക്കുക, സിനിമകളോ വീഡിയോകളോ കാണുക എന്നിവയെല്ലാം മോശം വിഷയങ്ങളായി കണക്കാക്കപ്പെടുന്ന പ്രവണത നമുക്കിടയിലുണ്ട്. എന്നാല്‍ പങ്കാളികള്‍ തമ്മില്‍ ഇതെല്ലാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. തീര്‍ച്ചയായും ഇത് ലൈംഗികജീവിതത്തെ നല്ലരീതിയില്‍ സ്വാധിനിക്കുക തന്നെ ചെയ്യും.

 

 

അഞ്ച്...

എപ്പോഴും മുഷിഞ്ഞതോ പഴയതോ ആയ വസ്ത്രങ്ങളോടെ കിടപ്പുമുറിയിലേക്ക് കടക്കാതിരിക്കുക. ശരീരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. പങ്കാളിയില്‍ ലൈംഗികമായ ആകര്‍ഷണം നിലനിര്‍ത്തുന്ന തരത്തില്‍ സ്വയം അവതരിപ്പിക്കാന്‍ കരുതുക. 

ആറ്...

കിടപ്പുമുറിയും എപ്പോഴും വൃത്തിയാക്കി വെക്കുക. മോശമായിരിക്കുന്ന ഒരിടത്തില്‍ ലൈംഗികതയ്ക്ക് സ്ഥാനമുണ്ടാകില്ലെന്ന് മനസിലാക്കുക. സംഗീതം, മനോഹരമായ ലൈറ്റുകള്‍, ശാന്തമായ അന്തരീക്ഷം എന്നിവയെല്ലാം ലൈഗികതയ്ക്ക് അനുയോജ്യമായ കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം അല്‍പം പ്രാധാന്യം കൊടുക്കാന്‍ ശ്രമിക്കുക.

Also Read:- ലിംഗത്തെ ബാധിക്കുന്ന അപൂര്‍വ്വമായ രോഗാവസ്ഥ; മുപ്പതുകളിലെ പുരുഷന്മാരില്‍ സാധ്യതകളേറെ...

Follow Us:
Download App:
  • android
  • ios