തക്കാളി ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സ​ഹായകമണ്. മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, ചർമ്മത്തിലെ ചുളിവുകള്‍, ബ്ലാക്ക്‌ഹെഡ്‌സ് എന്നിക അകറ്റുന്നതിന് പരീക്ഷിക്കാം തക്കാളി ഫേസ് പാക്കുകൾ... 

ധാരാളം പോഷകങ്ങ​ഗുണങ്ങളുള്ള പച്ചക്കറിയാണ് തക്കാളി. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6, ഫോളേറ്റ്, പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, ചെമ്പ്, നാരുകൾ, പ്രോട്ടീൻ, ലൈക്കോപീൻ എന്നിവ തക്കാളിയിൽ അടങ്ങിയിരിക്കുന്നു. 

വിറ്റാമിൻ സിയുടെയും മറ്റ് ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടമായ തക്കാളി ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. തക്കാളി ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സ​ഹായകമണ്. മുഖത്തെ കറുത്ത പാടുകൾ, കരുവാളിപ്പ്, ചർമ്മത്തിലെ ചുളിവുകൾ, ബ്ലാക്ക്‌ഹെഡ്‌സ് എന്നിക അകറ്റുന്നതിന് പരീക്ഷിക്കാം തക്കാളി ഫേസ് പാക്കുകൾ...

ഒന്ന്...

ഒരു തക്കാളിയുടെ പേസ്റ്റും രണ്ട് ടേബിൾ സ്പൂൺ വെള്ളരിക്ക പേസ്റ്റും ഒരു ടേബിൾസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനുട്ട് നേരം ഈ പാക്ക് ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

രണ്ട്...

ഒരു ടേബിൾസ്പൂൺ തക്കാളി നീരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഓട്സ് പൊടിച്ചത് ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരുവിൻറെ കറുത്ത പാടുകളെ അകറ്റാൻ ഈ പാക്ക് സഹായിക്കും. 

മൂന്ന്...

തക്കാളി നീരിലേയ്ക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ചു ഉരസുക. 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്പോൾ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാൻ സഹായിക്കും. 

നിപ വെെറസ് പകരുന്നത് എങ്ങനെ? രോ​ഗലക്ഷണങ്ങൾ എന്തൊക്കെ?

Asianet News | Nipah Virus | Nipah Virus Kerala | Asianet News Live | #Asianetnews