Asianet News MalayalamAsianet News Malayalam

ചർമ്മത്തിന്റെ ആരോ​ഗ്യത്തിനായി കഴിക്കാം വിറ്റാമിൻ കെ അടങ്ങിയ ഈ ഭക്ഷണങ്ങൾ

വിറ്റാമിൻ കെ രക്തം കട്ടപിടിക്കുന്ന പ്രക്രിയയിൽ സഹായിച്ചുകൊണ്ട് ഫലപ്രദമായ മുറിവ് ഉണക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിൻ കെ ക്രീം ചർമ്മത്തിലെ മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്നതായി ഇന്ത്യൻ ജേണൽ ഓഫ് ഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
 

vitamin k rich food for healthy and glow skin
Author
First Published Nov 28, 2023, 2:38 PM IST

ചർ‌മ്മസംരക്ഷണത്തിന് വിവിധ പോഷകങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. വിറ്റാമിൻ കെയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കണ്ണുകൾക്ക് താഴെയുള്ള കറുത്ത പാടുകൾ കുറയ്ക്കുന്നതിന് ഫലപ്രദമാണെന്ന് വിദ​ഗ്ധർ പറയുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ കണ്ണിന് താഴെയുള്ള കറുപ്പ് എളുപ്പം അകറ്റാൻ സഹായിക്കുന്നു.

വിറ്റാമിൻ കെ രക്തം കട്ടപിടിക്കുന്ന പ്രക്രിയയിൽ സഹായിച്ചുകൊണ്ട് ഫലപ്രദമായ മുറിവ് ഉണക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. വിറ്റാമിൻ കെ ക്രീം ചർമ്മത്തിലെ മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്നതായി ഇന്ത്യൻ ജേണൽ ഓഫ് ഫാർമക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ചർമ്മത്തിന്റെ ഇലാസ്തികതയ്ക്ക് നിർണായകമായ പ്രോട്ടീനായ കൊളാജൻ ചർമ്മത്തിന്റെ ദൃഢത നിലനിർത്താൻ സഹായിക്കുകയും ചുളിവുകൾ വീഴാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ചർമ്മത്തിന്റെ ആരോ​ഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്താം വിറ്റാമിൻ കെ അടങ്ങിയ ഈ ഭക്ഷണങ്ങൾ...

ഒന്ന്...

വിറ്റാമിൻ കെയുടെ മികച്ച ഉറവിടമാണ് പാലക്ക് ചീര.  ചീരയിൽ ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, വിറ്റാമിൻ എ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സൂപ്പായോ അല്ലാതെയോ കഴിക്കാവുന്നതാണ്.

രണ്ട്...

വിറ്റാമിൻ കെ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ബ്രൊക്കോളി. വെറും അര കപ്പ് വേവിച്ച ​​ബ്രൊക്കോളിയിൽ  110 മൈക്രോഗ്രാം വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നു.

മൂന്ന്...

വിറ്റാമിൻ കെയുടെ മികച്ച ഉറവിടമാണ് അവാക്കാഡോ. കൂടാതെ വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം തുടങ്ങിയ മറ്റ് പ്രധാന പോഷകങ്ങളും അവാക്കാഡോയിലുണ്ട്. 

നാല്...

മുട്ട കഴിക്കുന്നത് ശരീരത്തിലെ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുകയും കാഴ്ചശക്തി മെച്ചപ്പെടുത്തുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

അഞ്ച്...

ഗ്രീൻ ബീൻസാണ് മറ്റൊരു ഭക്ഷണം. കൂടാതെ വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം തുടങ്ങിയ മറ്റ് പ്രധാന പോഷകങ്ങളും ബീൻസിൽ അടങ്ങിയിരിക്കുന്നു. 

ലങ് കാൻസർ ; ഈ 10 ലക്ഷണങ്ങൾ അവ​ഗണിക്കരുത്

 

Latest Videos
Follow Us:
Download App:
  • android
  • ios