Asianet News MalayalamAsianet News Malayalam

നന്നായി ഉറങ്ങിയില്ലെങ്കിലും സ്ട്രെസ് ഉണ്ടെങ്കിലും ഷുഗര്‍ കൂടുമോ?

വലിയൊരു വിഭാഗം പേരിലും ജീവിതരീതി തന്നെയാണ് പ്രമേഹത്തില്‍ സ്വാധീനം ചെലുത്തുന്നത്. കാരണം എന്തായാലും പ്രമേഹം പിടിപെട്ടുകഴിഞ്ഞാല്‍ അത് ജീവിതരീതി മെച്ചപ്പെടുത്തുന്നതിലൂടെയോ അല്ലെങ്കില്‍ ചികിത്സയിലൂടെയോ എല്ലാം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

why blood sugar level increases despite of all precautions hyp
Author
First Published May 7, 2023, 11:13 AM IST

പ്രമേഹം അഥവാ രക്തത്തിലെ ഷുഗര്‍നില കൂടുന്ന അവസ്ഥ പലരീതിയിലും ബാധിക്കാം. ചിലരില്‍ ഇത് പാരമ്പര്യമായിത്തന്നെ സാധ്യതയിലുള്ളതായിരിക്കും. മറ്റ് ചിലരിലാണെങ്കില്‍ ജീവിതരീതികളും ഇതില്‍ സ്വാധീനം ചെലുത്തുന്നു.

വലിയൊരു വിഭാഗം പേരിലും ജീവിതരീതി തന്നെയാണ് പ്രമേഹത്തില്‍ സ്വാധീനം ചെലുത്തുന്നത്. കാരണം എന്തായാലും പ്രമേഹം പിടിപെട്ടുകഴിഞ്ഞാല്‍ അത് ജീവിതരീതി മെച്ചപ്പെടുത്തുന്നതിലൂടെയോ അല്ലെങ്കില്‍ ചികിത്സയിലൂടെയോ എല്ലാം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലും എന്തുകൊണ്ടാകാം ഷുഗര്‍ താഴാതിരിക്കുന്നത്? അല്ലെങ്കില്‍ നിയന്ത്രണമുണ്ടായിട്ടും ഷുഗര്‍ ഉയരുന്നത് എന്തുകൊണ്ടായിരിക്കും? ഇതിന് കാരണമായേക്കാവുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

നിര്‍ജലീകരണം

ശരീരത്തില്‍ ആവശ്യമായത്ര ജലാംശം ഇല്ലാതെ പോകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ഇങ്ങനെ സംഭവിക്കുമ്പോള്‍ രക്തത്തിലെ ഷുഗര്‍നില കൂടുന്നു. അപ്പോള്‍ സ്വാഭാവികമായും പ്രമേഹം അധികരിക്കാം. 

മരുന്നിലെ പിഴവ്...

ചിലര്‍ക്ക് പ്രമേഹം നിയന്ത്രിക്കുന്നതിനായി മെഡിസിൻ നല്‍കിയിരിക്കും. എന്നാല്‍ ഇത് എല്ലാവരിലും നല്ല ഫലം നല്‍കണമെന്നില്ല. ചിലരില്‍ ചില മരുന്നുകള്‍ ഫലം കാണിച്ചേക്കില്ല. അങ്ങനെയെങ്കിലും ഇത് വീണ്ടും പിരശോധിച്ച് മാറ്റേണ്ടതായി വരാം. മരുന്നെടുക്കുമ്പോള്‍ ഡോസില്‍ വരുന്ന പിഴവോ അശ്രദ്ധയോ രോഗത്തിന്‍റെ അവസ്ഥയെയും സ്വാധീനിക്കും. 

സ്ട്രെസ്...

സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം പല രോഗങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാറുണ്ട്. അത്തരത്തില്‍ സ്ട്രെസ് ഷുഗര്‍നില കൂട്ടുന്നതിനും കാരണമാകാറുണ്ട്. സ്ട്രെസ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്. 

ഉറക്കം...

പതിവായി ഉറക്കമില്ലായ്മയുണ്ടെങ്കില്‍ അതും ഷുഗര്‍നില വര്‍ധിപ്പിക്കാൻ കാരണമായി വരാറുണ്ട്. ഇതും ശരിയാംവിധം ഉറക്കം ലഭിക്കാതിരിക്കുമ്പോഴുണ്ടാകുന്ന ഇൻസുലിൻ ഹോര്‍മോണ്‍ ബാലൻസ് തെറ്റുന്നതിലൂടെയാണ് സംഭവിക്കുന്നത്. ഉറക്കം കുറഞ്ഞുപോയാലും ഇങ്ങനെ സംഭവിക്കാം. അതിനാല്‍ ഉറക്കമില്ലായ്മയുടെ കാരണം കണ്ടെത്തി ഇത് പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. 

മറ്റ് മരുന്നുകള്‍...

പ്രമേഹമുള്ളവര്‍ തന്നെ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ക്കോ അസുഖങ്ങള്‍ക്കോ മരുന്നുകളെടുക്കുന്നുണ്ടെങ്കില്‍ ചിലരില്‍ ഇതും പ്രമേഹം നിയന്ത്രണവിധേയമാക്കുന്നതിന് തടസമായി വരാറുണ്ട്. ഇതും ഡോക്ടറുടെ സഹായത്തോടെ തന്നെ കണ്ടെത്തേണ്ടതാണ്.

Also Read:- ഹൃദയാഘാതത്തിന്‍റെ വേദന എങ്ങനെ തിരിച്ചറിയാം? ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും അറിയാം...

 

Follow Us:
Download App:
  • android
  • ios