Asianet News MalayalamAsianet News Malayalam

ഉറക്കമില്ലായ്മയും ക്യാൻസറും; പഠനം പറയുന്നത്

ഉറക്കക്കുറവും ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയയും മൂലം വിഷമിക്കുന്ന സ്ത്രീകൾക്ക് ക്യാൻസർ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. യൂറോപ്യൻ റെസ്പിറേറ്ററി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയയുള്ള 19,000 പേരിൽ പഠനം നടത്തുകയായിരുന്നു. 

Women With Sleep Apnea May Have Higher Cancer
Author
Trivandrum, First Published May 25, 2019, 3:34 PM IST

സ്ത്രീകളിൽ ഉറക്കമില്ലായ്മ ക്യാൻസർ സാധ്യത കൂട്ടാമെന്ന് പഠനം. ഉറക്കക്കുറവും ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയയും മൂലം വിഷമിക്കുന്ന സ്ത്രീകൾക്ക് ക്യാൻസർ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. യൂറോപ്യൻ റെസ്പിറേറ്ററി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

ഉറങ്ങുന്ന സമയത്ത് ശ്വാസകോശത്തിലെ വായു അറകൾ പൂർണമായോ ഭാഗികമായോ അടയുന്ന അവസ്ഥയാണ് OSA അഥവാ  ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയ. ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നു. അമിത ക്ഷീണം, ഉറക്കമില്ലായ്മ, കൂർക്കം വലി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ഒബ്സ്ട്രക്ടീവ് സ്‌ലീപ് അപ്നിയയുള്ള 19,000 പേരിൽ പഠനം നടത്തുകയായിരുന്നു. പ്രായം, ബോഡി മാസ് ഇൻഡക്സ്, പുകവലി, മദ്യപാനം ഇവയെല്ലാം കണക്കിലെടുത്താലും ഒഎസ്എ ഉള്ള സ്ത്രീകൾക്ക് പുരുഷന്മാരെക്കാൾ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തി. 

ഇവരുടെ പ്രായം, പുകവലി, മദ്യപാനശീലങ്ങൾ, ബിഎംഐ ഇവയും പരിശോധിച്ചു. ഈ ഘടകങ്ങളെല്ലാം ക്യാൻസർ വരാനുള്ള സാധ്യതയുമായി  ബന്ധപ്പെട്ടിരിക്കുന്നു. ഒഎസ്എ ഉള്ള സ്ത്രീകൾക്ക് ക്യാൻസർ ഉള്ളതായും കണ്ടുവെന്ന് ​അരിസ്റ്റോട്ടിൽ യൂണിവേഴ്സിറ്റി ഇൻ ​ഗ്രീസിലെ ഗവേഷകനായ അഥനാസിയ പഥാക് പറയുന്നു. 


 

Follow Us:
Download App:
  • android
  • ios