Asianet News MalayalamAsianet News Malayalam

World Contraception Day 2022: കുടുംബാസൂത്രണത്തിന്‍റെ പ്രാധാന്യം തിരിച്ചറിയാം; ഇന്ന് ലോക ഗർഭനിരോധന ദിനം

2007- ൽ പത്ത് അന്താരാഷ്ട്ര കുടുംബാസൂത്രണ സംഘടനകളാണ് ലോക ഗർഭനിരോധന ദിനം ആദ്യമായി ആചരിച്ചത്. ജനസംഖ്യാ നിയന്ത്രണം എന്നതനിനൊപ്പം ആരോഗ്യകരമായ ലൈംഗിക ജീവിതം എന്ന സന്ദേശം ഉയര്‍ത്തിയാണ് ലോക ഗര്‍ഭനിരോധന ദിനം ആചരിക്കുന്നത്. 

World Contraception Day 2022 importance of Contraception
Author
First Published Sep 26, 2022, 10:12 AM IST

ഇന്ന് സെപ്റ്റംബർ 26- ലോക ഗർഭനിരോധന ദിനം. ലോകമെമ്പാടുമുള്ള ജനങ്ങളുടെ  ജീവിതത്തിൽ കുടുംബാസൂത്രണത്തിന്‍റെ പ്രാധാന്യം തിരിച്ചറിയുന്നതിനാണ് സെപ്റ്റംബർ 26 ലോക ഗർഭനിരോധന ദിനമായി ആചരിക്കുന്നത്. ഗർഭനിരോധന അറിവ് വർദ്ധിപ്പിക്കുക, യുവാക്കൾക്ക് അവരുടെ ലൈംഗികവും പ്രത്യുൽപാദനവുമായ ആരോഗ്യത്തെക്കുറിച്ച്  ശരിയായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. ജനസംഖ്യയില്‍ രണ്ടാം സ്ഥാനമുള്ള ഇന്ത്യയ്ക്ക് ഈ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. 

ജനസംഖ്യാ നിയന്ത്രണം എന്നതിനൊപ്പം ആരോഗ്യകരമായ ലൈംഗിക ജീവിതം എന്ന സന്ദേശം ഉയര്‍ത്തിയാണ് 2007 മുതല്‍ ലോക ഗര്‍ഭനിരോധന ദിനം ആചരിക്കുന്നത്. 2007- ൽ പത്ത് അന്താരാഷ്ട്ര കുടുംബാസൂത്രണ സംഘടനകളാണ് ലോക ഗർഭനിരോധന ദിനം ആദ്യമായി ആചരിച്ചത്. ഗർഭനിരോധനത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും ഒരു കുടുംബം ആരംഭിക്കുന്നതിനെക്കുറിച്ച് അറിവുള്ള തീരുമാനമെടുക്കാൻ ദമ്പതികൾക്ക് സൗകര്യമൊരുക്കാനും ഈ ദിനം ലക്ഷ്യമിടുന്നു. 

കൗമാരക്കാർ ഗർഭനിരോധനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, പ്രസവശേഷം 24 മാസത്തിനുള്ളിൽ ഗർഭിണിയാകാതിരിക്കാൻ 95% സ്ത്രീകളും ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും, ഇവരിൽ 70% ത്തിലധികം പേർക്കും ഗർഭനിരോധന മാർഗ്ഗങ്ങൾ ലഭ്യമല്ല. ഏതൊരു ദമ്പതികളെയും സംബന്ധിച്ചിടത്തോളം, കുടുംബാസൂത്രണം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. ഇതൊക്കെ തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ ആണെങ്കിലും വൈകാരികമായും സാമ്പത്തികമായും  മാതാപിതാക്കളാകാൻ തയ്യാറാണെന്ന് സ്വയം തോന്നുമ്പോള്‍ മാത്രം കുട്ടികളെ കുറിച്ച് ചിന്തിക്കുന്നതാണ് ഉചിതം. 

ഗര്‍ഭനിരോധനത്തിന് ഏത് മാർഗമാണ് തങ്ങൾക്ക് അനുയോജ്യം എന്നറിയാത്തവരും ധാരാളമുണ്ട്. ഇക്കാര്യത്തിൽ ശരിയായ ബോധവൽക്കരണം ഇന്നും നടക്കുന്നില്ല. പങ്കാളിയുടെ നിർബന്ധത്തിന് വഴങ്ങി സുരക്ഷാ മാർഗങ്ങൾ ഒന്നും ഉപയോഗിക്കാതെയുള്ള ലൈംഗികബന്ധം പലപ്പോഴും ആഗ്രഹിക്കാത്ത ഗർഭധാരണത്തിന് കാരണമാകാറുണ്ട്. 

സ്ത്രീകളില്‍ ഗര്‍ഭനിരോധനത്തിന് വിവിധ രീതികള്‍ ഉപയോഗപ്പെടുത്താറുണ്ട്. ഗര്‍ഭ നിരോധന ഗുളികകള്‍, ഹോര്‍മോണല്‍ അല്ലെങ്കില്‍ നോണ്‍ഹോര്‍മോണല്‍ രീതി, കോപ്പര്‍ ടി പോലുള്ള ഇന്‍ട്രായൂട്ടറൈന്‍ ഡിവൈസസ് ഉപയോഗം തുടങ്ങിയ പല രീതികളും സ്വീകരിക്കാം. 

ഗര്‍ഭനിരോധന മാര്‍ഗങ്ങളില്‍ പുരുഷന്മാര്‍ വ്യാപകമായി ഉപയോഗിക്കുന്നത് മെയില്‍ കോണ്ടംസ് അഥവാ ഉറകള്‍ തന്നെയാണ്. ഇതു താല്‍ക്കാലികമായ രീതിയാണ്. മാത്രമല്ല, ഈ ഗര്‍ഭനിരോധന ഉറകള്‍ ലൈംഗികരോഗങ്ങള്‍, ഫംഗസ്ബോധ പോലുള്ള രോഗങ്ങളെയെല്ലാം ചെറുക്കുമെന്നതാണ് ഏറ്റവും വലിയ നേട്ടം. 

Also Read:ഹൃദയത്തിന്‍റെ ആരോഗ്യത്തിന് കുടിക്കാം ഈ ഒമ്പത് പാനീയങ്ങള്‍...


 

Follow Us:
Download App:
  • android
  • ios