'ഉറക്കം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്' എന്നതാണ് ഈ വർഷത്തെ ലോക ഉറക്ക ദിനത്തിന്റെ പ്രമേയം. നല്ല ആരോഗ്യം നിലനിർത്തുന്നതിന് ഉറക്കത്തിന്റെ പ്രാധാന്യം ഇത് ഊന്നിപ്പറയുന്നു. നന്നായി ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും പോലെ, ഒരാളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം നിലനിർത്തുന്നതിൽ ഉറക്കവും പ്രധാനമാണ്. 

ഇന്ന് മാർച്ച് 17. ലോക ഉറക്ക ദിനം (World Sleep Day 2023). ഉറക്കത്തിന്റെ പ്രാധാന്യവും ഉറക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുമൊക്കെയാണ് ഈ ദിനത്തിൽ ചർച്ചയാകുന്നത്. ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 2008 മുതൽ ലോക ഉറക്ക ദിനം ആചരിച്ച് വരുന്നു.

2008 മുതൽ വേൾഡ് സ്ലീപ്പ് സൊസൈറ്റിയുടെ വേൾഡ് സ്ലീപ് ഡേ കമ്മിറ്റി, വേൾഡ് അസോസിയേഷൻ ഓഫ് സ്ലീപ്പ് മെഡിസിൻ, 2008 മുതൽ സംഘടിപ്പിക്കുന്ന ഒരു വാർഷിക പരിപാടിയാണ് വേൾഡ് സ്ലീപ്പ് ഡേ. മരുന്ന്, വിദ്യാഭ്യാസം, സാമൂഹിക വശങ്ങൾ എന്നിവയുൾപ്പെടെയുള്ള ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും ദിനം അവബോധം സൃഷ്ടിക്കുന്നു. 

'ഉറക്കം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്' എന്നതാണ് ഈ വർഷത്തെ ലോക ഉറക്ക ദിനത്തിന്റെ പ്രമേയം. നല്ല ആരോഗ്യം നിലനിർത്തുന്നതിന് ഉറക്കത്തിന്റെ പ്രാധാന്യം ഇത് ഊന്നിപ്പറയുന്നു. നന്നായി ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും പോലെ, ഒരാളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ക്ഷേമം നിലനിർത്തുന്നതിൽ ഉറക്കവും പ്രധാനമാണ്. 

ഓരോരുത്തർക്കും പ്രായവും ലിംഗവും സാഹചര്യവും അനുസരിച്ച് ഉറക്കവും വ്യത്യസ്തമായിരിക്കും. മുതിർന്ന ഒരു മനുഷ്യന് ഏഴു മുതൽ ഒൻപതു മണിക്കൂർ വരെ ഉറക്കം ആവശ്യമുണ്ട്. ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും. രക്തസമ്മർദ്ദം, മാനസിക പ്രശ്നങ്ങൾ ഇതൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടതാണ്. 

നല്ല ഉറക്കം ലഭിക്കാൻ ഇതാ ചില മാർ​ഗങ്ങൾ...

ഉറങ്ങാൻ പോകുന്നതിന്ഒരു മണിക്കൂർ മുമ്പ് മൊബൈൽ ഫോണുകളും ലാപ്ടോപുകൾ ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക.
അത്താഴം നേരത്തെ കഴിക്കുക.
പകൽ സമയത്ത് വ്യായാമം ചെയ്യുക.
രാത്രിയിൽ കിടക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കുക.
രാത്രിയിൽ കിടക്കുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുക.
കാർബ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക.
 എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക.

അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നവരിൽ ഈ രോ​ഗം പിടിപെടാനുള്ള സാധ്യത കൂടുതൽ ; പഠനം