Asianet News MalayalamAsianet News Malayalam

'ഗുണനിലവാരത്തില്‍ അക്കാദമി കോംപ്രമൈസ് ചെയ്തിട്ടില്ല'

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. ഫിലിം പ്രൊഡക്ഷനില്‍ ബിരുദ വിദ്യാര്‍ഥിയായ വിഷ്ണു സംസാരിക്കുന്നു.

IFFK2018 Openforum
Author
Thiruvananthapuram, First Published Dec 8, 2018, 1:40 AM IST

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. ഫിലിം പ്രൊഡക്ഷനില്‍ ബിരുദ വിദ്യാര്‍ഥിയായ വിഷ്ണു സംസാരിക്കുന്നു.

സര്‍ക്കാരിന്റെ ഫണ്ട് ഇല്ലാതെ ചലച്ചിത്ര അക്കാദമി സ്വമേധയാ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലാണല്ലോ ഇത്തണത്തേത്. ആദ്യദിവസമുള്ള ഓളത്തിന് ഒരു കുറവ് കാണുന്നുണ്ട് ഇത്തവണ. ഫണ്ടിന്റെ അപര്യാപ്തത സിനിമയുടെ തെരഞ്ഞെടുപ്പിനെ ബാധിച്ചോ എന്ന് എനിക്ക് സംശയമുണ്ട്. പുറത്തുനിന്നുള്ള സിനിമകള്‍ കുറവാണെന്നാണ് തോന്നല്‍. ലിസ്റ്റ് വിശദമായി പരിശോധിക്കുന്നതേയുള്ളൂ. എന്നാല്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഗുണനിലവാരമുള്ള സിനിമകള്‍ തന്നെയാണെന്നാണ് അഭിപ്രായം. ഫര്‍ഹാദിയുടെ ഓപണിംഗ് ഫിലിം എനിക്ക് നന്നായി ഇഷ്‍ടപ്പെട്ടു.

Follow Us:
Download App:
  • android
  • ios