കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. ആര്‍ട്ടിസ്റ്റ് അനഘ ജാനകി പറയുന്നു


ഫെസ്റ്റിവലിന്‍റെ പതിവ് ഓളം ഇക്കുറി കുറ‍ഞ്ഞതായി തോന്നി. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഫെസ്റ്റിവലുകളില്‍ കണ്ട പല മുഖങ്ങളും ഇത്തവണ കാണാനായില്ല. ഡെലിഗേറ്റ് പാസിന് തുക കൂട്ടിയതുകൊണ്ടായിരിക്കാം. 2000 രൂപ മുടക്കി പാസെടുത്താലും ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്ന സിനിമകള്‍ മുതല്‍ക്കൂട്ടാണ്. ഫിലിം സെലക്ഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ ഇത്തവണ ഫെസ്റ്റിവല്‍ മുന്നില്‍ തന്നെയാണ്. മികച്ച പ്രതികരണമാണ് സിനിമകള്‍ക്ക് ലഭിക്കുന്നത്.