2018ൽ ഐഎഫ്എഫ്കെ നടക്കുമോ എന്ന് വരെ പ്രളയാനന്തരം ആശങ്കപ്പെട്ട അവസ്ഥയിൽ നിന്ന് നമ്മൾ തോറ്റ് പോയിട്ടില്ല എന്നും അതിജീവിക്കാൻ കഴിവുള്ളവരാണു എന്നും ലോകത്തോട് വിളിച്ച് പറഞ്ഞുകൊണ്ട് ചലച്ചിത്ര മേള സംഘടിപ്പിക്കാൻ കഴിഞ്ഞു എന്നത് സന്തോഷകരമായ വസ്തുതയാണ്. പക്ഷെ വർദ്ധിച്ച രജിസ്ട്രേഷൻ ഫീ കാരണം ഇത്തവണ ഡെലെഗേറ്റ്സിന്റെ എണ്ണത്തിൽ കുറവുണ്ടായി. ഡെലഗേറ്റ്സിന്റെ എണ്ണം കുറഞ്ഞതിനാൽ സംഘാടകർക്ക് ക്രൗഡ് മാനേജ്‌മെന്റ് കുറച്ചുകൂടെ എളുപ്പമായതായും ഡെലഗേറ്റ്സിനു കുറച്ച് കൂടി സൗകര്യപൂർവ്വം നല്ല സിനിമകൾ കാണാൻ അവസരം ഉണ്ടാകുന്നു എന്നതും ശ്രദ്ധേയമാണ്. പക്ഷെ ചലചിത്ര മേളയുടെ ആത്മാവ് വളരെ വൈവിധ്യമുള്ള അതിന്റെ ഡെലഗേറ്റ്സും ചർച്ചകളുമാണ്. അത്തരമൊരു അന്തരീക്ഷം ഇത്തവണ കുറഞ്ഞു എന്ന് അനുഭവപ്പെടുന്നു. സിനിമകളുടെ തെരെഞ്ഞെടുപ്പിലും അതിന്റെ തെരെഞ്ഞെടുപ്പിൽ പുലർത്തിയ വൈവിധ്യത്തിലും സൂക്ഷ്മതയിലും സംഘാടക സമിതി അഭിനന്ദനം അർഹിക്കുന്നു.