Asianet News MalayalamAsianet News Malayalam

ഐഎഫ്എഫ്കെയില്‍ ഇന്ന് മുതല്‍ കൂപ്പണ്‍‌ ഇല്ല

 

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ കൂപ്പണ്‍ സംവിധാനം ഒഴിവാക്കി. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് കൂപ്പണ്‍ നല്‍കുന്നത് അവസാനിപ്പിക്കുന്നുവെന്നാണ് അക്കാദമി അധികൃതര്‍ പറയുന്നത്.

 

iffk2018
Author
Thiruvananthapuram, First Published Dec 9, 2018, 11:41 AM IST


കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ കൂപ്പണ്‍ സംവിധാനം ഒഴിവാക്കി. സാങ്കേതിക കാരണങ്ങള്‍ കൊണ്ട് കൂപ്പണ്‍ നല്‍കുന്നത് അവസാനിപ്പിക്കുന്നുവെന്നാണ് അക്കാദമി അധികൃതര്‍ പറയുന്നത്.

ചലച്ചിത്രോത്സവത്തില്‍ പ്രതിനിധികള്‍ക്ക് ഏറെ സഹായകരമായിരുന്നു സംവിധാനമായിരുന്നു കൂപ്പണ്‍ നല്‍കുന്നത്. ഇഷ്‍ടപ്പെട്ട സിനിമകള്‍ കാണാൻ തീയേറ്ററിനു മുന്നില്‍ ക്യൂ നിന്ന് ഒടുവില്‍ സീറ്റില്ലാതെ നിരാശരായി മടങ്ങേണ്ട അവസ്ഥ ഒഴിവായിട്ടുണ്ടെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെടുകയും ചെയ്‍തിരുന്നു. ഇന്ന് കൂപ്പണ്‍ നല്‍കില്ലെന്ന് അറിയിച്ചത് പ്രതിനിധികള്‍ക്ക് നിരാശ നല്‍കുന്നതായി. അതേസമയം സാങ്കേതിക തകരാര്‍ മൂലം ഇന്ന് ടാഗോര്‍ തീയേറ്ററിലെ പ്രദര്‍ശനങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios