പ്രധാനമന്ത്രി എത്താനിരിക്കെയാണ് തന്നെ വിമാനത്താവളത്തിലെ മുറിയില്‍ പൂട്ടിയിട്ടതെന്നും ആതിഖ് അഹമദ്ദിനെ ഏറ്റുമുട്ടലിലൂടെ വധിച്ചത് പുല്‍വാമയിലെ ചർച്ച ഒഴിവാക്കാനെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ദില്ലി: ജമ്മുകശ്മീര്‍ മുൻ ഗവർണർ സത്യപാല്‍ മാലിക്കുമായി സംസാരിക്കുന്ന വീഡിയോ പുറത്ത് വിട്ട് രാഹുല്‍ഗാന്ധി. പുല്‍വാമ ഉള്‍പ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് ഇരുവരും സംസാരിക്കുന്ന വീഡിയോ ആണ് രാഹുല്‍ പുറത്ത് വിട്ടത്. പുല്‍വാമയില്‍ വീരമൃത്യ വരിച്ച സൈനികരുടെ മൃതദേഹം കാണാൻ പോയ തന്നെ സുരക്ഷ ഉദ്യോഗസ്ഥർ മുറിയില്‍ പൂട്ടിയിട്ടെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു.

സത്യപാല്‍ മാലിക്കുമായുള്ള സംസാരത്തിനിടെയാണ് ഇക്കാര്യം രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചത്. പ്രധാനമന്ത്രി എത്താനിരിക്കെയാണ് തന്നെ വിമാനത്താവളത്തിലെ മുറിയില്‍ പൂട്ടിയിട്ടതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ആതിഖ് അഹമദ്ദിനെ ഏറ്റുമുട്ടലിലൂടെ വധിച്ചത് പുല്‍വാമയിലെ ചർച്ച ഒഴിവാക്കാനെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.2024 ല്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ കർഷകർക്ക് ക‍ൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് സത്യപാല്‍ മാലിക്ക് രാഹുല്‍ ഗാന്ധിയുമായുള്ള വീഡിയോ സംഭാഷണത്തില്‍ പറഞ്ഞു. ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്നും സത്യപാല്‍ മാലിക്ക് ആവശ്യപ്പെട്ടു.


Readmore...അതിക്രൂരം ഈ കൊലപാതകം! ശരീരത്തിലൂടെ ട്രാക്ടര്‍ കയറ്റിയിറക്കിയത് എട്ടുതവണ, യുവാവിന് ദാരുണാന്ത്യം- വീഡിയോ

Readmore...ഇന്നും ശക്തമായ മഴക്ക് സാധ്യത, ഏറ്റവും പുതിയ മുന്നറിയിപ്പ് അറിയാം, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News #Asianetnews