Asianet News MalayalamAsianet News Malayalam

പണം കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ ഇനി 10,000 രൂപ പിഴ

ആധാറും പാന്‍ നമ്പരും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പാന്‍ നമ്പരിന് പകരം ആധാര്‍ നമ്പര്‍ രേഖപ്പെടുത്താമെന്നായിരുന്നു ബജറ്റിലെ നിര്‍ദ്ദേശം.

10,000 rupees fine for misquoting Aadhaar
Author
New Delhi, First Published Jul 14, 2019, 9:48 AM IST

ദില്ലി: ഉയര്‍ന്ന തുക കൈമാറ്റം ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ ഇനി മുതല്‍ പിഴ ഈടാക്കാന്‍ നീക്കം. ഓരോ തവണ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുമ്പോഴും 10,000 രൂപ വീതം പിഴയീടാക്കാനാണ് തീരുമാനമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ ഒന്നുമുതല്‍ തീരുമാനം നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിന് പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. എന്നാല്‍ പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇതിന് പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെന്ന് കേന്ദ്രബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. ആധാറും പാന്‍ നമ്പരും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പാന്‍ നമ്പരിന് പകരം ആധാര്‍ നമ്പര്‍ രേഖപ്പെടുത്താമെന്നായിരുന്നു ബജറ്റിലെ നിര്‍ദ്ദേശം. ഇതിനായി ഐടി ആക്ടിലെ 272 ബി വകുപ്പ്, 139എ എന്നീ വകുപ്പുകള്‍ കേന്ദ്രം  ഭേദഗതി ചെയ്യും.    

ഇന്ത്യയില്‍ 120 കോടി ആളുകള്‍ക്കാണ് ആധാര്‍ നമ്പരുള്ളത്. എന്നാല്‍ 41 കോടി ആളുകള്‍ക്ക്  മാത്രമാണ് പാന്‍ കാര്‍ഡുള്ളത്. 22 കോടി ആളുകളുടെ ആധാര്‍ നമ്പരും പാന്‍ നമ്പരും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios