മകള്‍ ഇത്തരം വിഡിയോകൾ കാണുന്ന കാര്യം അറിയാമായിരുന്നു. എന്നാല്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് മാതാപിതാക്കൾ
നാഗ്പൂര്‍: സ്ഥിരമായി ആത്മഹത്യാ വീഡിയോകള്‍ കണ്ട 12 വയസ്സുകാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഹൻസാപുരിയിലുള്ള 12 വയസുകാരിയാണ് തൂങ്ങി മരിച്ചത്.
പിതാവിന്‍റെ ഫോണില്‍ നിന്ന് നിരവധി സൈറ്റുകളില്‍ കയറി കുട്ടി ആത്മഹത്യാ വിഡിയോകൾ കാണുമായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. മകള്‍ ഇത്തരം വിഡിയോകൾ കാണുന്ന കാര്യം അറിയാമായിരുന്നു. എന്നാല്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.
ശനിയാഴ്ച വൈകിട്ടാണ് പെൺകുട്ടി സീലിങ് ഫാനിൽ കയർകെട്ടി തൂങ്ങി മരിച്ചത്. ഈ കാഴ്ച കണ്ട ഇളയസഹോദരി നിലവിളിച്ചുകൊണ്ട് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 12 വയസ്സുകാരിയുടെ മരണത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
