179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.  160 യാത്രക്കാരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ 125 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 

ദില്ലി: ഇറ്റലിയിലെ (Italy) മിലാനില്‍ (Milan) നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ (Chartered Flight) പഞ്ചാബിലെ അമൃത്സറില്‍ (Amrtitsar) എത്തിയ 125 യാത്രക്കാര്‍ക്ക് കൊവിഡ് (Covid 19) സ്ഥിരീകരിച്ചു. ബുധനാഴ്ച ഉച്ചക്ക് 1.30ന് പോര്‍ച്ചുഗീസ് കമ്പനിയായ യൂറോ അറ്റ്‌ലാന്റിക് വിമാനത്തില്‍ എത്തിയവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 160 യാത്രക്കാരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ 125 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ രാജ്യമാണ് ഇറ്റലി. 19 കുട്ടികളെ ടെസ്റ്റ് ചെയ്തിട്ടില്ല. നേരത്തെ വിമാനം എയര്‍ ഇന്ത്യയുടേതാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വൈയു-661 എന്ന വിമാനം എയര്‍ ഇന്ത്യയുടേതല്ലെന്നും ചാര്‍ട്ടേഡ് വിമാനമാണെന്നും അമൃത്സര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ വികെ സേഥ് അറിയിച്ചു. എയര്‍ ഇന്ത്യ റോമില്‍ നിന്ന് വിമാന സര്‍വീസ് നടത്തുന്നില്ലെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും എയര്‍ ഇന്ത്യയും അറിയിച്ചു.

Hike in Omicron Cases : ഒമിക്രോണിൽ ആശങ്കയേറുന്നു, സംസ്ഥാനത്ത് 50 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു