Asianet News MalayalamAsianet News Malayalam

ഹിമാചലിലെ  മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 15 ആയി; തിരച്ചിൽ ഇന്നും തുടരും

അപകടത്തിൽ പെട്ട ഹിമാചൽ ട്രാൻപോർട്ടിൻ്റെ ബസിൻ്റെ അവശിഷ്ടങ്ങൾ നൂറ് മീറ്ററോളം ചിതറിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്

15 deaths in himachal pradesh landslide, rescue will continue
Author
Himachal Pradesh, First Published Aug 13, 2021, 1:59 AM IST

ധർമ്മശാല: ഹിമാചൽ പ്രദേശിലെ കിന്നൗരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരിൽ രണ്ടു വയസുള്ള കുട്ടിയുമുണ്ട്. 16 പേരെ കാണതായെന്നാണ് റിപ്പോർട്ടുകൾ. ഇതു വരെ 14 പേരെ രക്ഷപ്പെടുത്തി.

അപകടത്തിൽ പെട്ട ഹിമാചൽ ട്രാൻപോർട്ടിൻ്റെ ബസിൻ്റെ അവശിഷ്ടങ്ങൾ നൂറ് മീറ്ററോളം ചിതറിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മണ്ണിനടിയിൽ അകപ്പെട്ട ബസിൻ്റെ ഭാഗങ്ങളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന തെരച്ചിൽ തുടരുകയാണ് . മണ്ണിടിച്ചിലിൽ  മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios