ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ സ്വകാര്യ ഫാമില്‍ അമോണിയം വാതകം ചോര്‍ന്നു. അപകടത്തെ തുടര്‍ന്ന് 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ദപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഫാമില്‍ വെല്‍ഡിങ് ജോലിക്കിടെയാണ് വാതകം ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.