കോയമ്പത്തൂര്‍: കനത്ത മഴയില്‍ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ സര്‍വീസ് കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മേട്ടുപ്പാളയം സ്വദേശികളായ പവിഴമണി, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. ഇരുവരും റെയില്‍വേ കരാര്‍ ജീവനക്കാരാണ്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. 

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മൂന്നുപേരെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി കനത്ത മഴയായിരുന്നു പ്രദേശത്ത്. തുടര്‍ന്ന് കെട്ടിടം തകര്‍ന്ന് വീഴുകയായിരുന്നു. ആര്‍പിഎഫും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് കുടുങ്ങിക്കിടന്ന മൂന്നുപേരെ കണ്ടെത്തിയത്.