ബിഹാർ: ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തിൽ ബിഹാറിൽ 25 മലയാളികൾ കുടുങ്ങി കിടക്കുന്നു. പാറ്റ്നയിലെ രാജേന്ദ്ര നഗറിലാണ് മലയാളികൾ കുടുങ്ങി കിടക്കുന്നത്. ശക്തമായ മഴയെ തുടർന്നാണ് ​ഗം​ഗാനദി കരകവിഞ്ഞൊഴുകിയത്.

താമസിച്ചിരുന്ന ഫ്ലാറ്റുകളുടെ ആദ്യനില വെള്ളത്തിൽ മുങ്ങിയതിനാൽ കുട്ടികൾ ഉൾപ്പെടെ ഉള്ളവർ പുറത്തിറങ്ങാനാകാതെ കുടുങ്ങിയിരിക്കുകയാണ്. അതേസമയം, രക്ഷപ്രവർത്തർത്തനം പോലും തുടങ്ങിയിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

മഴക്കെടുതിയിൽ ഇതുവരെ ഉത്തരേന്ത്യയിൽ മരിച്ചവരുടെ എണ്ണം 48 ആയി. ബീഹാറിൽ രണ്ട് ദിവസം കൂടി മഴ തുടരുമെന്നതിനാൽ സംസ്ഥാനത്ത് റെഡ് അലർട്ട് തുടരും. ഉത്തർപ്രദേശും ബീഹാറുമാണ് പ്രളയക്കെടുതിയിൽ അകപ്പെട്ടിരിക്കുന്നത്.