തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ സർക്കാർ അധികാരമേറ്റതോടെ അഴിമതി കുറഞ്ഞെന്ന് എൻഡിഎ നേതാവും പിഎംകെ അധ്യക്ഷനുമായ അൻപുമണി രാമദാസ്. ഒരു മാസം കൊണ്ട് തന്നെ പ്രകടമായ മാറ്റങ്ങൾ ദൃശ്യമാണെന്നും അദ്ദേഹം വിവരിച്ചു
ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയ്നെ വാഴ്ത്തി എൻ ഡി എ നേതാവ് അൻപുമണി രാമദാസ്. തമിഴ്നാട്ടിൽ മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ അഴിമതിയിൽ വലിയ കുറവുണ്ടായെന്നാണ് പട്ടാളി മക്കൾ കക്ഷി (പി എം കെ) അധ്യക്ഷൻ അൻപുമണി രാമദാസ് അഭിപ്രായപ്പെട്ടത്. ചെന്നൈയിൽ മുഖ്യമന്ത്രി വിജയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ടി വി കെ സർക്കാരിനെ പുകഴ്ത്തി അദ്ദേഹം രംഗത്തെത്തിയത്. സർക്കാർ അധികാരമേറ്റ് ഒരു മാസം തികയുമ്പോൾ തന്നെ സംസ്ഥാനത്ത് പ്രകടമായ മാറ്റങ്ങൾ ദൃശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തമിഴ്നാട്ടിൽ ഉടൻ തന്നെ ജാതി സെൻസസ് നടത്താമെന്ന് മുഖ്യമന്ത്രി വിജയ് തനിക്ക് ഉറപ്പുനൽകിയതായും കൂടിക്കാഴ്ചയ്ക്ക് ശേഷം പി എം കെ അധ്യക്ഷൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

