പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ദില്ലി: ആഗ്രയ്‍ക്കടുത്ത് യമുന എക്സ്പ്രസ് വേയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 29 പേർ മരിച്ചു. ലക്നൗവിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. ബസിൽ നാൽപതോളം യാത്രക്കാരുണ്ടായിരുന്നെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അപകടത്തില്‍ പരിക്കേറ്റ 15 ഓളം പേരെ രക്ഷപ്പെടുത്തി.
പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്നു അപകടത്തില്‍പ്പെട്ട ബസ്. കൈവരിയില്‍ തട്ടിയ ബസ് 20 അടിയോളം താഴ്ചയുള്ള നദിയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണ നടത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടു.
