റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന തീവണ്ടി എഞ്ചിനും സമലേശ്വരി എക്സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്.  

ഭുവനേശ്വര്‍: ഒഡീഷയില്‍ തീവണ്ടി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തില്‍ മൂന്ന് റെയില്‍വേ ജീവനക്കാര്‍ മരിച്ചു. ഹൗറ-ജഗ്ദല്‍പുര്‍ സമലേശ്വരി എക്സ്പ്രസിനാണ് തീപിടിച്ചത്. അപകടത്തില്‍ നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റായഗഡ ജില്ലയിലെ സിങ്കപുര്‍ - കേതഗുഡ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ച് വൈകിട്ട് 4.30-തിനാണ് അപകടം നടന്നത്. റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന തീവണ്ടി എഞ്ചിനും സമലേശ്വരി എക്സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ രണ്ട് കോച്ചുകള്‍ പാളം തെറ്റുകയും എഞ്ചിന്‍ ബോഗിയില്‍ നിന്ന് വേര്‍പെടുകയും ചെയ്തു. തീപിടുത്തത്തെ കുറിച്ച് അന്വേഷണം നടത്താന്‍ റെയില്‍വേ ഉത്തരവിട്ടു. 

Scroll to load tweet…