Asianet News MalayalamAsianet News Malayalam

ബെംഗളൂരുവിൽ 38 കൊവിഡ് ഹോട്ട് സ്പോട്ടുകൾ; സംസ്ഥാനത്ത് ഒരു ദിവസത്തിനിടെ നാല് മരണം

ഒരു കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതോ കൊവിഡ് രോഗിയുടെ സമ്പർക്കപ്പട്ടികയിലെ അമ്പതോളം പേർ ഉളളതോ ആയ മേഖലകളാണ് തീവ്രബാധിതമായി കണക്കാക്കുന്നത്. 
38 covid hotspot in bengaluru
Author
Karnataka, First Published Apr 14, 2020, 11:53 PM IST
ബെംഗളൂരു: ബെംഗളൂരുവിൽ 38 വാർഡുകൾ കൊവിഡ് തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചു. മലയാളികൾ കൂടുതൽ താമസിക്കുന്ന മടിവാള, എസ് ജി പാളയ, വസന്ത് നഗർ, രാമമൂർത്തിനഗർ, സി വി രാമൻ നഗർ എന്നിവയെല്ലാം കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ്. 

ഒരു കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതോ കൊവിഡ് രോഗിയുടെ സമ്പർക്കപ്പട്ടികയിലെ അമ്പതോളം പേർ ഉളളതോ ആയ മേഖലകളാണ് തീവ്രബാധിതമായി കണക്കാക്കുന്നത്. അതേസമയം, കർണാടകത്തിൽ ഇന്ന് നാല് കൊവിഡ് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ബെംഗളൂരുവിലും വിജയപുരയിലുമായി രണ്ട് പേർ കൂടി മരിച്ചു. സംസ്ഥാനത്ത് ഇന്ന് 13 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 260 ആയി. 
Follow Us:
Download App:
  • android
  • ios