ഷിംല: പട്ടാളക്കാരുമായി പോയ ഇന്ത്യൻ ആർമിയുടെ ട്രക്ക് നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് ജവാന്മാർക്ക് പരിക്ക്. ഹിമാചലിലെ ഷിംല ജില്ലയിലാണ് സംഭവം. ഹരിയാനയിലെ അംബാലയ്ക്കടുത്ത് ജിയോഗ് സബ്‌ഡിവിഷന് കീഴിലുള്ള ഝാക്രിയിലേക്ക് പോവുകയായിരുന്നു ജവാന്മാർ.

ഗാലുവിനും ലംബിധാറിനും ഇടയിലാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട് തിയോഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.