മുംബൈ: മുംബൈ സി എസ് ടി റെയിൽവേ സ്റ്റേഷന് സമീപത്തെ നടപ്പാലം തകർന്നു വീണ് അഞ്ച് മരണം. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു.  34 പേർക്ക് പരിക്കേറ്റു. 

തകർന്നു വീണ പാലത്തിന്‍റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്തിയെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.