ധാരാവി: മുംബൈയിലെ ധാരാവിയില്‍ ഏഴുവയസ്സുകാരന്‍ അഴുക്കുചാലില്‍ വീണ് മുങ്ങി മരിച്ചു. രാജീവ് ഗാന്ധി കോളനിയിലാണ് സംഭവം. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ അഴുക്കുചാലില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയില‍െത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ പിറ്റിഐ പറഞ്ഞു. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് അഴുക്കുചാലില്‍ വീണ് കുട്ടികള്‍ മരിക്കുന്നത്. ജൂലൈ 10-നാണ് ഒന്നരവയസ്സുള്ള കുഞ്ഞ് ഓവുചാലില്‍ വീണ് മരിച്ചത്. വെള്ളം നിറഞ്ഞ ഗര്‍ത്തത്തില്‍ വീണ് വെള്ളിയാഴ്ച പന്ത്രണ്ടുവയസ്സുള്ള കുട്ടിയും മരിച്ചിരുന്നു.