മെയ് 25നാണ് 87കാരിയെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഇവരുടെ കുടുംബാഗങ്ങള്‍ക്ക് നടത്തിയ ടെസ്റ്റില്‍ ഭര്‍ത്താവിനും രോഗമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ദില്ലി: കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ജനത. ദിനം പ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ ചില ശുഭവാർത്തകളും പുറത്തുവരുന്നുണ്ട്. കൊവിഡ് ഏറ്റവും കുടുതൽ ബാധിക്കുന്നത് വൃദ്ധരെയാണ്. എന്നാൽ, നിരവധി വയോജനങ്ങളും കൊവിഡിനെ മറികടന്ന് ജീവിതത്തിലേക്ക് വരുന്നുണ്ട്. അത്തരത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് ദില്ലിയിലെ 87ഉം 90ഉം വയസുള്ള വൃദ്ധ ദമ്പതികൾ.

ശാരീരിക അസ്വസ്ഥതകൾക്ക് പുറമേ ഇവർക്ക് അല്‍ഷിമേഴ്‌സ് കൂടി ഉണ്ടെന്നതാണ് ഈ അതിജീവന വാർത്ത പ്രാധാന്യം അർഹിക്കുന്നത്. കൊവിഡ് ബാധിച്ച് മരിക്കുന്ന വയോജനങ്ങളുടെ എണ്ണം കൂടുതലാണ് എന്നിരിക്കെയാണ് മറവിരോഗം ബാധിച്ച രണ്ടുപേര്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. ഇത് മറ്റു കൊവിഡ് ബാധിതര്‍ക്ക് ഊര്‍ജം പകരുന്നതാണെന്നും ദമ്പതികളെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. 

മെയ് 25നാണ് 87കാരിയെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ ഇവരുടെ കുടുംബാഗങ്ങള്‍ക്ക് നടത്തിയ ടെസ്റ്റില്‍ ഭര്‍ത്താവിനും രോഗമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.