വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനത്തില്‍ രണ്ട് പതിറ്റാണ്ടിലേറെയായി സജീവ സാന്നിദ്ധ്യം.ഡിവൈെഫ്ഐയുടെ പോരാട്ടങ്ങള്‍ക്ക് ഇനിയും കരുത്ത് പകരും
കൊല്‍ക്കത്ത:dyfi അഖിലേന്ത്യ പ്രസിഡൻറായി എഎ റഹീം തുടരും.കൊല്ക്കത്തയിൽ നടന്ന ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനത്തിലാണ് തീരുമാനം.മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് റഹീം ഡിവൈഎഫ്ഐയുടെ ദേശീയ പ്രസിഡന്‍റായി ചുമതലയേറ്റെടുത്തത്.അതുവരെ സംസ്ഥാന സെക്രട്ടറിയുടെചുമതലയാണ് അദ്ദേഹം വഹിച്ചിരുന്നത്.ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഡിവൈഎഫ്ഐ ദേശീയ ഭാരവാഹിത്വം തുടരുകയായിരുന്നു.ഹിമാഗ്നരാജ് ഭട്ടാചാര്യയാണ് ജനറൽ സെക്രട്ടറി.വികെ സനോജ് , ജെയ്ക്ക് സി തോമസ് എന്നിവർ ജോയിൻറ് സെക്രട്ടറിമാരായി.വി വസീഫ് വൈസ് പ്രസിഡന്‍റായി. .ചിന്ത ജെറോം, ഷിജുഖാൻ, ഗ്രീഷ്മ അജയ്ഘോഷ് തുടങ്ങിയവരെ കേന്ദ്രകമ്മിറ്റിയിൽ. ഉള്‍പ്പെടുത്തി
