ദില്ലി: ആധാര്‍ നിയമവിധേയമാക്കിയ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസ് പരിഗണിക്കുക. സ്വകാര്യത അവകാശം ഉറപ്പാക്കണം എന്നതടക്കുമുള്ള നിരവധി ഉപാധികള്‍ മുന്നോട്ടുവെച്ചായിരുന്നു ആധാറിന് സുപ്രീംകോടതി അംഗീകാരം നല്‍കിയത്.

എന്നാല്‍ ആധാര്‍ പണബില്ലായി കൊണ്ടുവന്ന് പാര്‍ലമെന്റില്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്നും മാത്രമല്ല പല ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. തുറന്ന കോടതിയില്‍ വാദം കേട്ട് കേസ് വിശദമായി പരിശോധിക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു.