മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ നേരത്തെ പ്രതിനിധീകരിച്ചിരുന്ന സംഗ്രൂർ മണ്ഡലം ശിരോമണി അകാലിദൾ അമൃത്സർ വിഭാഗം പിടിച്ചെടുത്തു. 

ദില്ലി : ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിൽ ആംആദ്മി പാർട്ടിക്കും സമാജ്‍വാദി പാർട്ടിക്കും കനത്ത തിരിച്ചടി. പഞ്ചാബിലെ ഏക സിറ്റിംഗ് സീറ്റ് ആപ്പിന് നഷ്ടമായി. മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ നേരത്തെ പ്രതിനിധീകരിച്ചിരുന്ന സംഗ്രൂർ മണ്ഡലം ശിരോമണി അകാലിദൾ അമൃത്സർ വിഭാഗം പിടിച്ചെടുത്തു. ശിരോമണി അകാലിദൾ അമൃത്സർ പാർട്ടി അധ്യക്ഷൻ എസ്.എസ്. മാൻ വിജയിച്ചു. അയ്യായിരത്തിലധികം വോട്ടുകളാണ് ലീഡ്.

ഇതോടെ ലോക്സഭയിലുണ്ടായിരുന്ന ആകെ സീറ്റും എഎപിക്ക് നഷ്ടമായി. സിദ്ദു മൂസവാലയുടെ കൊലപാതകം ഉൾപ്പെടെ ക്രമസമാധാന പ്രശ്നങ്ങൾ വ്യാപകമായി ചർച്ചയായ മണ്ഡലത്തിൽ ആപ്പിന് കനത്ത തിരിച്ചടിയുണ്ടായത്. യുപിയിൽ സമാജ് വാദി പാർട്ടി തിരിച്ചടി നേരിടുകയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. രാംപൂർ മണ്ഡലത്തിൽ ബിജെപി വൻ ജയം നേടി. സമാജ്‍വാദി പാർട്ടിയുടെ ശക്തകേന്ദ്രമായ അസംഗഡ് മണ്ഡലത്തിലും ബിജെപി മുന്നിലെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം.

Scroll to load tweet…
Scroll to load tweet…