മുംബൈ: എബിവിപി ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാൽ നദിയിൽ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ നന്ദുർബാർ ജില്ലയിൽ വെച്ചാണ് സംഭവം. അനികേതും സുഹൃത്തുക്കളും ധദ്ഗാവ് പ്രദേശത്തെ നദിയിൽ നീന്താൻ പോയിരുന്നു എന്നും ഒരു ചുഴിയിൽ അകപ്പെട്ട അദ്ദേഹം പിന്നീട് തിരികെ വന്നില്ലെന്നും എബിവിപി കേന്ദ്രങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷമായി എബിവിപി ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. നേരത്തെ എബിവിപിയുടെ ജെഎന്‍യു സമരത്തില്‍ സജീവ സാന്നിധ്യമായിരുന്നു.