ദില്ലി: ദില്ലി സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് ജയം. പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങൾ  എബിവിപി നേടി. സെക്രട്ടറി സ്ഥാനത്തേക്ക് എൻഎസ്‍യുഐയുവിന്റെ സ്ഥാനാർത്ഥി തെരഞ്ഞെടുക്കപ്പെട്ടു. എബിവിപിയും എൻഎസ്‍യുഐയും തമ്മിലായിരുന്നു പ്രധാന മത്സരം. 

എൻഎസ്‍യുഐ സ്ഥാനാർത്ഥിയെ 19,000-ലേറെ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അശ്വിത് ധാഹിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുവിദ്യാര്‍ത്ഥി സംഘടനയായ ഐസ (എഐഎസ്എ) മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും സ്ഥാനാര്‍ത്ഥികള്‍ മൂന്നാംസ്ഥാനത്തായി.

ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികൾ പഠിക്കുന്ന ദില്ലി സര്‍വകലാശാലയില്‍ 39.90 ശതമാനം പേര്‍ മാത്രമാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. പ്രസിഡന്റ്- അശ്വിത് ധാഹിയ (എബിവിപി), വൈസ് പ്രസിഡന്റ്- പ്രദീപ് തന്‍വാര്‍ (എബിവിപി) സെക്രട്ടറി- ആശിഷ് ലാംബ (എൻഎസ്‍യുഐ) ജോയിന്റ് സെക്രട്ടറി- ശിവാങ്കി കര്‍വാള്‍ (എബിവിപി) എന്നിവരാണ് യൂണിയൻ ഭാരവാഹികൾ.