Asianet News MalayalamAsianet News Malayalam

''നിങ്ങളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു''; ഐശ്വര്യയെ ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപിയെ ശപിച്ച് ജയാ ബച്ചന്‍

നിങ്ങളുടെ മോശം ദിവസങ്ങള്‍ ആരംഭിച്ചെന്നും ഭരണ പക്ഷത്തിന് നേരെ തിരിഞ്ഞ് ജയബച്ചന്‍ പറഞ്ഞു. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സഭയിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അവര്‍ വ്യക്തമാക്കി.
 

Agitated Jaya Bachchan curses BJP after Aiswaya Rai summoned
Author
New Delhi, First Published Dec 20, 2021, 9:29 PM IST

ദില്ലി: വിദേശ നാണ്യ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായിയെ (Aiswarya Rai) ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപിക്കെതിരെ രാജ്യസഭയില്‍ പൊട്ടിത്തെറിച്ച് എസ്പി എംപിയും ഐശ്വര്യയുടെ ഭര്‍തൃമാതാവുമായ ജയ ബച്ചന്‍ (Jaya Bachchan).  ബിജെപിയുടെ (BJP) മോശം ദിവസങ്ങള്‍ ആരംഭിക്കുമെന്നും താന്‍ ശപിക്കുകയാണെന്നും രാജ്യസഭയില്‍ ജയാ ബച്ചന്‍ പറഞ്ഞു. മയക്കുമരുന്ന് നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു ജയാ ബച്ചന്‍ ബിജെപിക്കെതിരെ പൊട്ടിത്തെറിച്ചത്. ജയാ ബച്ചന്‍ ചെയറിന് നേരെ കൈചൂണ്ടി സംസാരിച്ചെന്ന് ബിജെപി എംപി രാകേഷ് സിന്‍ഹ ഉന്നയിച്ചതോടെയാണ് ജയാ ബച്ചന്‍ ബിജെപിക്കെതിരെ തിരിഞ്ഞത്.

തനിക്കെതിരെ സഭയില്‍ വ്യക്തിപരമായി പരാമര്‍ശങ്ങള്‍ ഉയര്‍ന്നതായി ജയാ ബച്ചന്‍ ഉപാധ്യക്ഷനോട് പരാതിപ്പെട്ടു. ആരെയും പേരെടുത്ത് പറയാതെ ബിജെപിക്കെതിരെയായിരുന്നു ജയയുടെ പിന്നീടുള്ള പരാമര്‍ശങ്ങള്‍. രാജ്യസഭാധ്യക്ഷന്‍ തന്റെ പരാതി കേള്‍ക്കുന്നില്ലെന്നും ജയാ ബച്ചന്‍ ആരോപിച്ചു. നിങ്ങളുടെ മോശം ദിവസങ്ങള്‍ ആരംഭിച്ചെന്നും ഭരണ പക്ഷത്തിന് നേരെ തിരിഞ്ഞ് ജയബച്ചന്‍ പറഞ്ഞു. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സഭയിലുണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും അവര്‍ വ്യക്തമാക്കി. 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെയും ജയാ ബച്ചന്‍ രംഗത്തെത്തി.
 

Follow Us:
Download App:
  • android
  • ios