അഹമ്മദാബാദ് വിമാനാപകടത്തിൽ ഇതുവരെ 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിയതായി അധികൃതർ.
ദില്ലി: അപകത്തിൽപ്പെട്ട ബോയിങ് 787 ഡ്രീംലൈനർ എഐ171 വിമാനം കഴിഞ്ഞ ഒരു ആഴ്ചക്കുള്ളിൽ മാത്രം ചുരുങ്ങിയത് 11 അന്താരാഷ്ട്ര സർവീസുകളെങ്കിലും നടത്തിയെന്ന് റിപ്പോർട്ട്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകാനായി ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് വിമാനം തകർന്നുവീണത്. പാരീസ്, ഫ്രാങ്ക്ഫർട്ട്, മെൽബൺ, ടോക്യോ തുടങ്ങിയ നഗരങ്ങിലേക്കാണ് വിവിധ വിമാനത്താവളങ്ങളിൽ നിന്നായി ഇതേ വിമാനം സർവീസ് നടത്തിയത്.
അഹമ്മദാബാദ് വിമാനാപകടത്തിൽ ഇതുവരെ 265 മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിയതായി അധികൃതർ. വിമാനത്തിൽ ഉണ്ടായിരുന്ന 242 പേരിൽ 241 പേർക്ക് പുറമെ, 24 പ്രദേശവാസികളും മരിച്ചു. ഇവരിൽ 5 മെഡിക്കൽ വിദ്യാർഥികളും ഉൾപ്പെടുന്നു.
രണ്ട് മെഡിക്കൽ വിദ്യാർഥികളുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം 294 പേർ അപകടത്തിൽ മരിച്ചുവെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 53 പ്രദേശവാസികൾ മരിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ടിൽ പറയുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥയായ റെയിഞ്ച് ഐജി നിധി ചൗധരിയെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
