ഇന്ന് വൈകീട്ട് 5.40 ന് തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്.

ദില്ലി: തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ അടിയന്തര ലാന്‍ഡിംഗിന് ശ്രമം. ആകാശത്ത് വട്ടമിട്ട് പറക്കുകയാണ് വിമാനം. വിമാനത്തിലുള്ള 141 യാത്രക്കാരെയും സുരക്ഷിതമായി തിരിച്ചിറക്കാന്‍ ശ്രമം തുടരുകയാണ്. 15 മിനിറ്റിൽ വിമാനം ലാൻഡ് ചെയ്യിപ്പിക്കാനാണ് ശ്രമം നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് വൈകീട്ട് 5.40 ന് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് പിഴവ് കണ്ടെത്തിയത്. വിമാനം അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നത് കണക്കിലെടുത്ത് ട്രിച്ചി വിമാനത്താവളത്തില്‍ ജാഗ്രത പുറപ്പെടുവിപ്പിച്ചു. വിമാനത്താവളത്തില്‍ 20 ആംബുലന്‍സും 18 ഫയര്‍ എഞ്ചിനുകളും സജ്ജമാക്കിയിട്ടുണ്ട്. വിമാനത്തിലെ ഇന്ധനം കുറയ്ക്കാന്‍ വേണ്ടി വിമാനം തുടര്‍ച്ചയായി വിട്ടമിട്ട് പറക്കുകയാണ്. വിമാനത്താവളത്തില്‍ എല്ലാവിധ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം