Asianet News MalayalamAsianet News Malayalam

കാബൂളില്‍ നിന്ന് 78 പേരുകൂടി ദില്ലിയില്‍; മലയാളി കന്യാസ്ത്രീയും സംഘത്തില്‍, സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിമാര്‍

എയർ ഇന്ത്യ വിമാനത്തിൽ മൂന്ന് സിഖ് വിഭാഗത്തിൻറെ വിശുദ്ധഗ്രന്ഥങ്ങളും അഫ്ഗാനിസ്ഥാനിൽ നിന്ന് ഗ്രന്ഥങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നു.

Air india flight Reached from Tajikistan to delhi
Author
Delhi, First Published Aug 24, 2021, 10:16 AM IST

ദില്ലി: കാബൂളില്‍ നിന്നുള്ള 78 പേരുമായി എയര്‍ ഇന്ത്യ  വിമാനം ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിച്ചിരുന്ന മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും വിമാനത്തിലുണ്ട്. തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കന്‍ വിമാനത്തില്‍ ഇന്നലെയാണ് താജിക്കിസ്ഥാനില്‍ എത്തിയത്. ഇവരെ സ്വീകരിക്കാൻ കേന്ദ്ര മന്ത്രിമാരായ ഹർദീപ് പുരി, വി മുരളീധരൻ എന്നിവർ വിമാനത്താവളത്തിലെത്തി. എയർ ഇന്ത്യ വിമാനത്തിൽ സിഖ് വിഭാഗത്തിന്‍റെ മൂന്ന് വിശുദ്ധഗ്രന്ഥങ്ങളും അഫ്ഗാനിസ്ഥാനിൽ നിന്ന് കൊണ്ടുവന്നു. മന്ത്രി ഹർദീപ് സിങ് പുരി സിഖ് വിശുദ്ധ ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങി.

അതേസമയം, രക്ഷാദൗത്യം വിശദീകരിക്കാൻ കേന്ദ്രസർക്കാർ സർവ്വകക്ഷിയോഗം വിളിച്ചു. വിദേശകാര്യ മന്ത്രാലയം നാളെ വിശദാംശങ്ങൾ കക്ഷി നേതാക്കളെ അറിയിക്കും. ഈ നീക്കങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളെയും അറിയിക്കാൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം നല്‍കുകയായിരുന്നു. താലിബാനോടുള്ള നയവും വിദേശകാര്യമന്ത്രി കക്ഷി നേതാക്കളോട് വിശദീകരിക്കും. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം ഈ മാസം പതിനേഴിനാണ് കേന്ദ്രസർക്കാർ തുടങ്ങിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios