അത്ഭുതങ്ങൾ ഒരുക്കി  പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്ക്  സ്വിറ്റ്സർലൻഡില്‍ തുടക്കമായി.

അത്ഭുതങ്ങൾ ഒരുക്കി പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ പ്രീവെഡ്ഡിങ് ആഘോഷങ്ങൾക്ക് സ്വിറ്റ്സർലൻഡില്‍ തുടക്കമായി. ബോളിവുഡ് താരങ്ങൾ ഉൾപ്പടെയുള്ള അതിഥികളാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. സ്വിറ്റ്സർലൻഡിലെ സെന്റ് മോറിറ്റ്സില്‍ മൂന്ന് ദിവസമാണ് ആഘോഷപരിപാടികൾ .

View post on Instagram
View post on Instagram

സെന്‍റ് മോറിറ്റ്സ് തടാകത്തിന് സമീപം 20 മീറ്റർ ഉയരത്തിൽ ഇതിനായി ഉയര്‍ന്ന ടെന്‍റ് ഒരു അത്ഭുത നഗരത്തിന്‍റെ സൂചനങ്ങളായിരുന്നു. മഞ്ഞു പൊഴിയുന്ന സെന്റ് മോറിറ്റ്സിലെ ആരെയും അദ്ഭുതപ്പെടുത്തുന്ന നിറഞ്ഞ ഈ വേദിയുടെ പേര് ‘വിന്റർ വണ്ടർലാൻഡ്’എന്നാണ്.

View post on Instagram

 പ്രകാശസംവിധാനങ്ങളാൽ അലംകൃതമായ വേദി. ചില്ലു കൂടാരങ്ങൾക്ക് അകത്ത് പലവിധം വർണങ്ങള്‍ മിന്നിത്തിളങ്ങുന്നു. കൂറ്റൻ യന്ത്ര ഊഞ്ഞാൽ ഉൾപ്പടെ വിനോദത്തിനായി പലവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഗീതത്തിനൊപ്പം പലരൂപങ്ങളിലേക്കു മാറുന്ന ലൈറ്റുകളും ചേർന്ന ഡ്രോൺ ഷോ രാത്രി കാഴ്ചകളെ വിസ്മയമാക്കി.

View post on Instagram

രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കരണ്‍ ജോഹര്‍, വിദ്യാ ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 850 അതിഥികളെ മാത്രമാണ് ക്ഷണിച്ചത്. സൂറിക്ക് എയർപോർട്ടിൽ നിന്നും 200 കിലോമീറ്റർ ദൂരമുണ്ട് സെന്‍റ് മോറിറ്റ്സിലെത്താൻ. ടാക്‌സി ഫ്ലൈറ്റുകളിലും ലിമോസിനുകളിലുമായാണ് അതിഥികളെ എത്തിച്ചത്. 

View post on Instagram
View post on Instagram


ലണ്ടനിൽ നിന്നുള്ള ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനിക്കാണ് പ്രീ വെഡിങിന്‍റെ ചുമതല. മുംബൈയില്‍ വെച്ച് മാര്‍ച്ച് ഒന്‍പതിനാണ് ആകാശ് അംബാനിയുടെയും ശ്ലോക മേത്തയുടയും വിവാഹം. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളാണ് ശ്ലോക മേത്ത.

View post on Instagram
View post on Instagram

രാജസ്ഥാനിലെ ഉദയ്പൂർ കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു മുകേഷ് അംബാനിയുടെ മകളുടേത്. ഇഷ അംബാനിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം പൂര്‍ത്തിയാകുമ്പോഴാണ് മകന്‍റെ വിവാഹം നടക്കാന്‍ പോകുന്നത്. 

View post on Instagram
View post on Instagram
View post on Instagram