ദില്ലി: അല്‍ ഖ്വയ്ദ ഭീകരന്‍ മൊഹമ്മദ് കലിമുദ്ദീനെ ജാര്‍ഖണ്ഡ് പൊലീസ് ഭീകരവിര‍ുദ്ധ സേന അറസ്റ്റ് ചെയ്തു.  പിടികിട്ടാപ്പുള്ളിയ കൊടും ഭീകരനാണ് കലിമുദ്ദീന്‍ ടാടാനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇന്ത്യയില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യാനായി പ്രചോദിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തനം നടത്തിവരുന്നതിനിടെയാണ് പിടിയിലായത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കാണാതായ കലിമുദ്ദീന്‍ ജംഷദ്പുര്‍ സ്വദേശിയാണ്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളായ മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അലി, അബ്ദുല്‍ സമി എന്നിവര്‍ തീഹാര്‍ ജയിലിലാണ്.

കലിമുദ്ദീന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാനായി ശ്രമം നടത്തിയിരുന്നതായും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും വിവരം ലഭിച്ചതായി എഡിജിപി എംഎല്‍ മീണ അറിയിച്ചു.