പെഗാസസ് വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു കോണ്‍ഗ്രസ് ആദ്യം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി മറുപടി പറഞ്ഞില്ലെങ്കില്‍ സഭ സ്തംഭിപ്പിക്കുന്നത് തുടരുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു. 

ദില്ലി: പെഗാസസ് വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറി പ്രതിപക്ഷം. ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കിയാല്‍ മതിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അമിത് ഷാ വിശദീകരിക്കും വരെ പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നത് തുടരും. പാര്‍ലമെന്റില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. അതേസമയം, ഐടി മന്ത്രി വിശദീകരണം നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

പെഗാസസ് വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു കോണ്‍ഗ്രസ് ആദ്യം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി മറുപടി പറഞ്ഞില്ലെങ്കില്‍ സഭ സ്തംഭിപ്പിക്കുന്നത് തുടരുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു. എന്നാല്‍, പെഗാസസ് വിഷയത്തില്‍ ഇതുവരെ സര്‍ക്കാര്‍ കൃത്യമായി മറുപടി നല്‍കിയിട്ടില്ല. ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്നാണ് ആരോപണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona